HOME
DETAILS

സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍  ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു

  
Laila
February 09 2025 | 03:02 AM

The economic survey report indicates a financial deficit with a decrease in revenue

തിരുവനന്തപുരം: കേരളം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനമന്ത്രി വാദിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം കുറഞ്ഞുവെന്നും ധനക്കമ്മി കൂടിയെന്നും വ്യക്തമാക്കി സാമ്പത്തിക സർവേ റിപ്പോർട്ട്. 2022- 23ൽ ജി.എസ്.ഡി.പിയുടെ 2.5 ശതമാനം ആയിരുന്ന ധനക്കമ്മി 2023-24ൽ 2.9 ശതമാനമായി വർധിച്ചുവെന്നും ഇത് 2024-25ൽ 3.4 ശതമാനമായി വർധിക്കുമെന്നും കഴിഞ്ഞദിവസം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റവന്യൂക്കമ്മിയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23ൽ ജി.എസ്.ഡി.പിയുടെ 0.9 ശതമാനമായിരുന്ന റവന്യൂക്കമ്മി  2023-24ൽ 1.6 ശതമാനമായാണ് വർധിച്ചത്.  ഇത് 2024-25ൽ 2.12 ശതമാനമായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്.

ധനക്കമ്മിയും മൊത്തം സംസ്ഥാന ആഭ്യന്തരോൽപാദനവും  തമ്മിലുള്ള അനുപാതം 2022-23 ൽ 2.50 ശതമാനമായിരുന്നത് 2023-24ൽ 2.99 ശതമാനമായി വർധിച്ചു. ഇത് 2024-25 ൽ 3.40 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിൽ 6.2 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2022-23 നെ അപേക്ഷിച്ച് റവന്യൂ വരവ് 8,238.50 കോടി രൂപയാണ് കുറഞ്ഞത്. കേന്ദ്രത്തിൽ നിന്നുള്ള  15,309.60 കോടി രൂപയുടെ ഗ്രാന്റ് ഇൻ എയ്ഡ് കുത്തനെ ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

2023-24 അവസാനത്തോടെ സംസ്ഥാനത്തിന് കുടിശ്ശികയുള്ള പൊതുകടം 2,67,989.99 കോടി രൂപയാണ്. പൊതുകടവും മൊത്തം ആഭ്യന്തര വരുമാന വളർച്ചാനിരക്കും തമ്മിലുള്ള അനുപാതം  23.25 ശതമാനത്തിൽ നിന്ന് 23.385 ശതമാനമായി വർധിച്ചു.  ആഭ്യന്തര കടം 2,27,137 കോടി രൂപയിൽ നിന്ന്  2,57,157.92 കോടി രൂപയായി ഉയർന്നു. ആഭ്യന്തര കടത്തിൽ 13.22 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 2023-24 വർഷത്തെ മൊത്തം നീക്കിയിരുപ്പ് കടവും അറ്റ നീക്കിയിരുപ്പ് കടവും യഥാക്രമം 29742.34 കോടി രൂപയും 2793.33 കോടി രൂപയുമാണ്.  പ്രതിബന്ധങ്ങളെ മറികടക്കാൻ കേരളം ക്രിയാത്മകമായ സാമ്പത്തിക നടപടികൾ  സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും  റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തനത് റവന്യൂ വരുമാനത്തിൽ വർധനവ് രേഖപ്പെടുത്തി.  2023-24 ൽ സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 4 ശതമാനം വർധിച്ചിട്ടുണ്ട്.  തനത് നികുതി വരുമാനം 3.3 ശതമാനവും നികുതിയേതര വരുമാനം 8.1 ശതമാനവും വർധിച്ചു. മൂലധന അടങ്കലും മൂലധന ചെലവും യഥാക്രമം 2.9 ശതമാനവും 0.6 ശതമാനവും കുറഞ്ഞു. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.എസ്.ഡി.പി) 2023- 24ൽ 6.5 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ജി.എസ്.ഡി.പി സ്ഥിരവിലയിൽ 5.5 ശതമാനം വർധിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്.

കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ മേഖലകളിലും ജി.എസ്.ഡി.പി വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രാഥമിക മേഖലയിലെ വളർച്ചാനിരക്ക് 2022-23 ലെ 3.2 ശതമാനത്തിൽ നിന്ന് 2023-24 ൽ 4.7 ശതമാനമായി വർധിച്ചു. ദ്വിതീയ മേഖലകളിലെ വളർച്ചാനിരക്ക് 2022-23ലെ 3.2 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി വർധിച്ചു. തൃതീയ മേഖലയിലെ വളർച്ചാനിരക്ക് 2022-23ലെ 7.0 ശതമാനത്തിൽ നിന്ന് 2023-24 ൽ 8.9 ശതമാനമായും വർധിച്ചു. ആസൂത്രിത പ്രവർത്തനങ്ങളിൽ 1,560.53 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായി.

സർക്കാർ ഉടമസ്ഥതയിലുള്ള നികുതി വരുമാനം 2,360.85 കോടി രൂപ വർധിച്ചു. നികുതിയേതര വരുമാനം 1,228 കോടി രൂപയും വർധിച്ചു. കേന്ദ്രസർക്കാരിൽ നിന്നുള്ള ഗ്രാന്റ് ഇൻ എയ്ഡിൽ 15,309.60 കോടി രൂപയുടെ (56 ശതമാനം) കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.കാർഷിക, അനുബന്ധ മേഖലയിൽ 4.7 ശതമാനം വളർച്ച കൈവരിച്ചു. പയറുവർഗങ്ങൾ, റാഗി, ചെറുധാന്യങ്ങൾ, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകളുടെ ഉൽപാദനം വർധിച്ചിട്ടുണ്ട്. മൊത്തം ജലസേചിത  ഭൂവിസ്തൃതി  2022 -23 ൽ 4.18 ലക്ഷം ഹെക്ടറായിരുന്നത്  4.19 ഹെക്ടറായി വർധിച്ചു. നെൽക്കൃഷി വിസ്തൃതി 1.53 ലക്ഷം ഹെക്ടറായിരുന്നത് 2023-24 ൽ 1.60 ലക്ഷം ഹെക്ടറായി വർധിച്ചു. നാളികേര കൃഷി വിസ്തൃതി  1.56 ഹെക്ടറിൽ നിന്ന് 1.63 ലക്ഷം ഹെക്ടറായും വർധിച്ചു.  ദ്വിതീയ മേഖലയിലെ മൊത്തം സംസ്ഥാന മൂല്യവർധനവ് (ജി.എസ്.വി.എ) 4.1 ശതമാനമായി വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  14 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  30 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago