HOME
DETAILS

'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍

  
February 09, 2025 | 5:21 AM

changanassery-archdiocese-protests-government-negligence

കോട്ടയം: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി.

ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്നാണ് സര്‍ക്കുലറില്‍ പ്രധാനമായും ആരോപിക്കുന്നത്. അതിരൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 'കര്‍ഷകരക്ഷാ നസ്രാണിമുന്നേറ്റം' എന്നപേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഇടവകാംഗങ്ങളോട് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സര്‍ക്കുലറിലാണ് വിമര്‍ശനം. 

'സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അടിസ്ഥാനസൗകര്യവികസനത്തിനും അടിസ്ഥാനവിഭാഗങ്ങളുടെ ക്ഷേമത്തിനും മാറിമാറിവരുന്ന കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകളുടെ ഇടപെടല്‍ കാര്യക്ഷമമാകുന്നുണ്ടോ എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. തൊഴില്‍, വിദ്യാഭ്യാസം, വിശ്വാസം തുടങ്ങിയുള്ള മേഖലകളിലെ തുടരെയുള്ള ന്യൂനപക്ഷാവകാശധ്വംസനവും വേര്‍തിരിവും സമൂഹത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യത്തക്കവിധം ശക്തമായിരിക്കുന്നു. ന്യൂനപക്ഷ അവകാശങ്ങളുടെ ഭാഗമായ അധ്യാപക- അനധ്യാപകനിയമനങ്ങള്‍ വിവിധകാരണങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നു. ക്രൈസ്തവരുടെ പരിപാവനമായ ദിനങ്ങളെ പ്രവൃത്തിദിനങ്ങളാക്കിമാറ്റുന്ന നടപടിക്രമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ബഫര്‍ സോണുകളുടെയും പരിസ്ഥിതിനിയമങ്ങളുടെയും വന്യജീവിയാക്രമണത്തിന്റെയും വനനിയമനിഷ്‌കര്‍ഷകളുടെയും വഖഫ് നിയമനടപടികളുടെയും ഭീഷണിയില്‍ അനുദിനജീവിതം ക്ലേശകരമായിരിക്കുന്നു. ജനങ്ങളെയും അവര്‍ നേരിടുന്ന ജീവിതയാഥാര്‍ഥ്യങ്ങളെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെ വിലയിരുത്തി ഗണിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നപതിവു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുടരുന്നു',- സര്‍ക്കുലറില്‍ പറയുന്നു.

അടുത്ത ശനിയാഴ്ച കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ്ങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്. അവകാശ സംരക്ഷണ റാലിയായിട്ടാണ് പരിപാടി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  15 hours ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  15 hours ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  15 hours ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  15 hours ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  15 hours ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  16 hours ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  16 hours ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  16 hours ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  16 hours ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  17 hours ago