വിവരങ്ങള്‍ നല്‍കാനുള്ള വിമുഖത അല്പത്തരം: കെ.പി.എ മജീദ്
മലപ്പുറം: വിവരാവകാശത്തിന്റെ കാലഘട്ടത്തില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്ത് വിടുന്നതിന് വിമുഖത കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തികഞ്ഞ അല്പത്തരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു. മലപ്പുറത്ത് മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വഞ്ചനാദിന സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് ഷമീര്‍ കപ്പൂര്‍ അധ്യക്ഷനായി. ടി.വി ഇബ്രാഹീം എം.എല്‍.എ, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, വി മുസ്തഫ, ബാവ വിസപ്പടി, ഫെബിന് കളപ്പാടന്‍, അഷ്റഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍, സി.പി സാദിഖലി, പി.കെ ബാവ, ഹാരിസ് ആമിയന്‍, സി.കെ അബ്ദുറഹിമാന്, സി.പി നാണി, ബഷീര്‍ കാളമ്പാടി, സദ്ദാദ് കാമ്പ്ര, സുഹൈല്‍ സാദ്, സുബൈര്‍ മൂഴിക്കല്‍, എസ് വാജിദ്, സാലിഹ് മാടമ്പി, സമീര്‍ വാളന്‍, സജീര്‍ കളപ്പാടന്‍, നൗഫല്‍ കാട്ടുങ്ങല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."