HOME
DETAILS

സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു 

  
Web Desk
February 12, 2025 | 5:34 AM

Gold Prices in Kerala Experience Significant Drop Opportunity for Buyers

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ദാ വീണ്ടും കുറഞ്ഞിരിക്കുന്നു. കഴിഞ്ഞഞ ദിവസങ്ങളില്‍ സാധാരണക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കുതിച്ചു കയറ്റം നടത്തിയ ശേഷം ശേഷം ഇപ്പോഴിതാ രണ്ടു തവണയായി ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും ഇന്നുമായി ആയിരത്തോളം രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ അടിയന്തിരമായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് ഇന്ന് വാങ്ങാം.  

ആഗോള വിപണി സാഹചര്യത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതാണ് ഈ വിലയിടിവിന് കാരണമെന്നാണ് സൂചന. ഡോളര്‍ മൂല്യം അല്‍പ്പം ഇടിഞ്ഞെങ്കിലും പിന്നീട് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ രൂപയും കരുത്താര്‍ജിച്ചു. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വിലയും താഴ്ന്നിരിക്കുകയാണ്. 

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63520 രൂപയാണ് ആയിരിക്കുന്നത്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7940 രൂപയായിരിക്കുന്നു. പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇന്നലെ രാവിലെ 640 രൂപ ഉയര്‍ന്ന ശേഷം പിന്നീട് ഉച്ചയോടെ 400 രൂപ കുറഞ്ഞിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6550 രൂപണ് 18 കാരറ്റിന്റെ ഇന്നത്തെ വില.  18 കാരറ്റ് സ്വര്‍ണം ഒരു പവന് 52400 രൂപയായി. 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 68500 വരെ ചെലവ് വന്നേക്കും. അതേസമയം, 18 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 57000 രൂപ വരെ ചെലവ് വന്നേക്കും. ഉയര്‍ന്ന പണിക്കൂലിയിലുള്ള ആഭരണങ്ങളാണെങ്കില്‍ വില ഇനിയും കൂടുമെന്നും നിരീക്ഷകര്‍ പറയുന്നു.

ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിച്ചതാണ് സ്വര്‍ണവില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.  88 രൂപയിലേക്ക്് അടുത്തിരുന്ന കറന്‍സി ഇപ്പോള്‍ 86.50ലേക്ക് കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. രൂപ ഇനിയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില വീണ്ടും കുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.  

ഡോളര്‍ സൂചിക 108ലാണ് ഇന്ന് ഉള്ളത്. ഡോളര്‍ കരുത്ത് കൂടിയാലും സ്വര്‍ണവില കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് ഡോളര്‍ കരുത്ത് കൂടുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  2 hours ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  4 hours ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  5 hours ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  6 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  6 hours ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  6 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  6 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  7 hours ago