പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷന്‍ പുരസ്‌കാരം വാങ്ങുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ രംഗത്ത്. പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തൂരുമാനമെടുത്തിട്ടില്ലെന്നും സി പി എം നേതൃത്വവുമായി ആലോചിച്ച് ശേഷമായിരിക്കും തീരുമാനമെടുക്കുമെന്ന്് അരുണ്‍ കുമാര്‍ വ്യക്തമാക്കി.
അച്ഛന് പത്മവിഭൂഷണ്‍ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരും. ഈ വലിയ അംഗീകാരത്തില്‍ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍ പുരസ്‌കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സി പി എം സ്വീകരിച്ചിട്ടുള്ളത്. മുന്‍കാലത്ത് പത്മ പുരസ്‌കാരങ്ങള്‍ നേതാക്കള്‍ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സി പി എം വിശദീകരിക്കുന്നത്. വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചത്തില്‍ പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പാര്‍ട്ടി പ്രതികരിട്ടു. സി പി എം നേതാക്കള്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്ന നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ വൈകാതെ, പാര്‍ട്ടിയുമായി കൂടിയാലോചിച്ച് തീരുമാനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."