HOME
DETAILS

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

  
Web Desk
January 26, 2026 | 6:12 AM

protests intensify odisha withdraws ban on meat sales on republic day

ഭുവനേശ്വര്‍: ഒഡിഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം അധികൃതര്‍ പിന്‍വലിച്ചു. കനത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നീക്കം. കോരാപുട്ട് ജില്ലാ ഭരണകൂടമാണ് റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് വിലക്ക് ഏര്‍പെടുത്തിയത്. നിരോധനം വിവാദമാവുകയും സോഷ്യല്‍മീഡിയയില്‍ ഉള്‍പെടെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

'ജില്ലാ തല റിപ്പബ്ലിക് ദിന സംഘാടന സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, വിഷയം ശ്രദ്ധാപൂര്‍വം പഠിച്ച സാഹചര്യത്തില്‍ 23-01-2026ലെ സര്‍ക്കുലര്‍ റദ്ദാക്കുന്നു'- ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. റിപ്പബ്ലിക് ദിനത്തോടുള്ള 'ആദരസൂചകം' ആയി സസ്യാഹാരം കഴിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്.

കോരാപുട്ട് ജില്ലാ കലക്ടര്‍ മനോജ് സത്യവാന്‍ മഹാജനാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. നഗര- ഗ്രാമപ്രദേശങ്ങളില്‍ മാംസം, ചിക്കന്‍, മത്സ്യം, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ച് വിജ്ഞാപനം ഇറക്കണമെന്ന് എല്ലാ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നതായിരുന്നു ഉത്തരവ്. 

ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കലക്ടര്‍ക്ക് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് പലരും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 

'ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാരത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ കോരാപുട്ടിലെ കളക്ടര്‍ക്കും ജില്ലാ മജിസ്ട്രേറ്റിനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ക്കും നിയമപരമായ അധികാരമില്ല,' വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ മുന്‍ ഡയറക്ടറുമായ എം. നാഗേശ്വര റാവു എക്‌സില്‍ കുറിച്ചു. 'ഇത് അധികാരപരിധിയുടെ അതിരുകടന്നതിന്റെ വ്യക്തമായ ഒരു കേസാണ്. മാത്രമല്ല, റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനും സസ്യാഹാരം നടപ്പിലാക്കുന്നതിനും ഇടയില്‍ മാംസാഹാരം നിരോധിക്കുന്നതിന് ന്യായീകരിക്കാന്‍ കഴിയുന്ന എന്ത് ബന്ധമാണുള്ളത്? ഇത് നിയമസാധുത, അധികാരപരിധിയുടെ അതിരുകടന്ന സ്വാധീനം, ധാര്‍മ്മികത എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും ഉത്തരവിനെതിരെ രംഗത്തെത്തി. ജില്ലാ ഭരണകൂടത്തിന്റെ മാംസ നിരോധന ഉത്തരവ് സ്വാതന്ത്ര്യ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ രാം ചന്ദ്ര കദം ചൂണ്ടിക്കാട്ടി.

'ഏകപക്ഷീയവും, ഒഴിവാക്കലും, ഭരണഘടനാ വിരുദ്ധവുമാണ്' എന്നാണ് സസ്യേതര ഭക്ഷണ നിരോധനത്തെ കോരാപുട്ട് നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും ഗ്രാമവികസന-പഞ്ചായത്തിരാജ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ സപ്തഗിരി ഉലക വിശേഷിപ്പിച്ചത്.

'തെരഞ്ഞെടുക്കപ്പെട്ട ഒരു റിപ്പബ്ലിക്കിന് ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ തടഞ്ഞുകൊണ്ട് ഭരണഘടനയെ ബഹുമാനിക്കാന്‍ കഴിയില്ല. ഗോത്ര ആധിപത്യമുള്ളതും, സാംസ്‌കാരികമായി വൈവിധ്യപൂര്‍ണ്ണവുമായ ഒരു ജില്ലയെ ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു?' അദ്ദേഹം എക്‌സ് പോസ്റ്റില്‍ ചോദിച്ചു.

കോരാപുട്ട് ആദിവാസി മേഖലയാണെന്നും ജില്ലയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും പട്ടികവര്‍ഗക്കാരാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവര്‍ ചൂണ്ടിക്കാട്ടി. ദൈനംദിന വില്‍പ്പനയെ ആശ്രയിച്ചു ജീവിക്കുന്ന ചെറുകിട മാംസ, മത്സ്യ കച്ചവടക്കാര്‍ക്ക് നിരോധനം സാമ്പത്തികമായി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രദേശവാസികളും വ്യാപാരികളും പ്രതികരിച്ചു.2011-ലെ സെന്‍സസ് പ്രകാരം, കോരാപുട്ട് പ്രധാനമായും ഒരു ഗോത്ര ജില്ലയാണ്. അതിന്റെ ജനസംഖ്യയുടെ പകുതിയും പട്ടികവര്‍ഗക്കാരാണ് (50.6%). ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 14.2% പട്ടികജാതിക്കാരാണ്.

ഈ മാസം ആദ്യം, അയോധ്യ ഭക്ഷ്യ കമ്മീഷണര്‍ മണിക് ചന്ദ്ര സിങ് അയോധ്യ ധാം പ്രദേശത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നോണ്‍-വെജ് ഭക്ഷണത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം ഏര്‍പെടുത്തിയത്.  ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമുകളിലും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. 

following strong protests, the odisha government has withdrawn the ban imposed on the sale of meat on republic day.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എസ്ഐടി പ്രതികളുടെ മൊഴി പകർപ്പ് ഇ.ഡിക്ക് കൈമാറും

Kerala
  •  3 hours ago
No Image

In Depth Story : രോഹിത് വെമുല, ഫാത്തിമ ലത്തീഫ്...: ഉന്നത വിദ്യാലയങ്ങളിൽ ആത്മഹത്യകൾ പെരുകുന്നു; ജാതി വിവേചനവും, ഇസ്‌ലാമോഫോബിയയും പ്രധാന കാരണങ്ങൾ

National
  •  3 hours ago
No Image

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

Kerala
  •  3 hours ago
No Image

മാട്ടൂൽ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു

obituary
  •  4 hours ago
No Image

ടി-20യിലെ അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കുക അസാധ്യമാണ്: അഭിഷേക് ശർമ്മ

Cricket
  •  4 hours ago
No Image

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  4 hours ago
No Image

റേഷൻ കടകൾ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിൻവലിക്കാം; 19 ബാങ്കുകളുമായി കരാറായി

Kerala
  •  5 hours ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  5 hours ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  5 hours ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  5 hours ago