
പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

മസ്കത്ത്: പൗരത്വ നിയമത്തില്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് ഒമാന്‍ ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവിലൂടെയാണ് വിദേശ പൗരന്മാര്ക്ക് ഒമാനി പൗരത്വം ലഭിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ അവതരിപ്പിച്ചത്. പൗരത്വം ലഭിക്കുന്നതിനായി വിദേശികള്‍ 15 വര്‍ഷം രാജ്യത്ത് തുടര്‍ച്ചയായി താമസിച്ചിരിക്കണമെന്നാണ് പുതിയ വ്യവസ്ഥകളില്‍ ഉള്ളത്. ഒരു വര്‍ഷത്തില്‍ 90 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്താണെങ്കില്‍ പൗരത്വത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
ഇതുകൂടാതെ അറബി ഭാഷയില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികള്‍ക്ക് പൗരത്വം ലഭിക്കാന്‍ ആവശ്യമാണ്. പൗരത്വത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് സാമ്പത്തിക ശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. ഉത്തരവിലെ വ്യവസ്ഥയില്‍ പറയുന്ന രീതിയിലുള്ള പകര്‍ച്ച വ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളോ മറ്റോ ഉണ്ടാവാന്‍ പാടില്ല.
ഇക്കാര്യങ്ങള്‍ക്കു പുറമേ നിലവിലുള്ള മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി രേഖാമൂലം എഴുതി നല്‍കണം. ഇതോടൊപ്പം മാതൃരാജ്യത്തിന്റേതല്ലാത്ത മറ്റൊരു പൗരത്വവും ഇല്ലെന്നും എഴുതിനല്‍കണം. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാകാന്‍ പാടില്ലെന്നതാണ് മറ്റൊരു നിബന്ധനയും വ്യവസ്ഥയിലുണ്ട്. പൗരത്വം ലഭിക്കുന്നതോടെ ഒമാനില്‍ ജനിച്ച വിദേശിയുടെ മക്കള്‍ക്കും അതേപോലെ ഇദ്ദേഹത്തോടൊപ്പം ഒമാനില്‍ സ്ഥിരതാമസമാക്കിയ മക്കള്‍ക്കും ഒമാന്‍ പൗരത്വം ലഭിക്കും, ഇവര്‍ക്ക് ഇവരുടെ മാതാപിതാക്കള്‍ പൗരത്വത്തിനായി താണ്ടിയ കടമ്പകളൊന്നും താണ്ടേണ്ടിവരില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പൗരത്വ അപേക്ഷയില്‍ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമര്‍പ്പിച്ചതായി കണ്ടെത്തിയെന്ന് തിരിച്ചറിഞ്ഞാല്‍ കഠിന ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റക്യത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ തടവും 5,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും ചുമത്തും. പുതിയ ചട്ടങ്ങള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയമാകും പൗരത്വ അപേക്ഷകളുടെ മേല്‍നോട്ടം വഹിക്കുക. വിശദീകരണം നല്‍കാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനുണ്ട്. ദേശീയതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇനി കോടതി വിധികള്‍ക്ക് വിധേയമാകില്ലെന്നും നിയമഭേദഗതിയില്‍ വിശദീകരിക്കുന്നു.
ഒരു ഒമാനി പൗരയായ സ്ത്രീയെ വിവാഹം കഴിക്കുന്ന വിദേശി 10 വര്‍ഷമായി തുടര്‍ച്ചയായി രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ ഇയാള്‍ക്ക് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. ഒമാനി ഭാര്യയില്‍ ഒരു കുഞ്ഞ് പിറക്കണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നിബന്ധന. അറബി ഭാഷാ പ്രാവീണ്യം, സാമ്പത്തിക ശേഷി, ആരോഗ്യസുരക്ഷ, നല്ലസ്വഭാവം തുടങ്ങിയവയും ഉണ്ടായിരിക്കണം. ഒമാനി സ്ത്രീയ വിവാഹം കഴിച്ച് ഒമാനി പൗരത്വം നേടുന്ന ഒരു വിദേശി അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹം വിവാഹമോചനം ചെയ്യുകയോ ഭാര്യയെ ഉപേക്ഷിക്കുകയോ ചെയ്താല്‍ പൗരത്വം നഷ്ടപ്പെടും. എന്നാല്‍ പിതാവിന്റെ ദേശീയത നഷ്ടപ്പെടുന്നത് കുട്ടികളെ ബാധിക്കില്ലെന്നും അവര്‍ക്ക് ഒമാനി ദേശീയത നിലനിര്‍ത്താനാകുമെന്നും നിയമം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എമിറാത്തി ശിശുദിനം; രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ കുട്ടികള്‍ കേന്ദ്രബിന്ദുവായി തുടരും, യുഎഇ പ്രസിഡന്റ്
uae
• 10 days ago
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷം വരുന്ന ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യൂറാന്‍ ആന്റിബയോട്ടിക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
Kerala
• 10 days ago
ഉപേക്ഷിക്കപ്പെട്ട കപ്പലുകള്‍ പിടിച്ചെടുക്കാന്‍ നടപടി തുടങ്ങി കുവൈത്ത്
Kuwait
• 10 days ago
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍
National
• 10 days ago
കണ്ണൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്പന നടത്തിയ യുവതിയുള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
Kerala
• 10 days ago
ഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ ആസിഡ് ആക്രമണം; ഹാപ്പി ഹോളി പറഞ്ഞ അക്രമി ക്ഷേത്ര ജീവനക്കാരന്റെ തലയില്‍ ആസിഡൊഴിച്ചു
Kerala
• 10 days ago
സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ് | Check Result
organization
• 10 days ago
സോഷ്യല്‍ മീഡിയയില്‍ വനിതാ ഗായികയായി ചമഞ്ഞ് ജനങ്ങളെ പറ്റിച്ചു; യുവാവിന് കുവൈത്തില്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ
Kuwait
• 10 days ago
കളമശ്ശേരി പോളിടെക്നിക് കേസ്; കഞ്ചാവ് വിൽക്കാൻ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് നുഴഞ്ഞു കയറിയത് എങ്ങിനെ
justin
• 10 days ago
ദുബൈയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത യുവതിക്ക് 10 വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും; ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും
uae
• 11 days ago
മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ ചെയ്ത യുവതിക്ക് പാര്‍ശ്വഫലങ്ങളെന്ന്; പരാതിയില്‍ ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 11 days ago
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന് അറിയേണ്ടതെല്ലാം
organization
• 11 days ago
വിവാദ ലൗ ജിഹാദ് പരാമർശം: പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനം; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ്
Kerala
• 11 days ago
യുഎഇയെ നടുക്കിയ അപകട പരമ്പരക്ക് ആറു വയസ്സ്; അന്ന് വില്ലനായത് മൂടല്‍മഞ്ഞ്
uae
• 11 days ago
വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ അനുമതി; ഹൈക്കോടതി വിധി
Kerala
• 11 days ago
ട്രംപിന്റെ താരിഫുകൾ, ടെസ്ലയുടെ മുന്നറിയിപ്പ്, വ്യാപാര പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക
justin
• 11 days ago
കണ്ണൂരില്‍ മരുന്ന് മാറി നല്കിയ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു
Kerala
• 11 days ago
രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാർച്ച് 24, 25, നാലുദിവസം തുടർച്ചയായി ബാങ്കുകൾ അടച്ചിടും
National
• 11 days ago
അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിനു സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE Weather Updates
uae
• 11 days ago
കളമശേരി പൊളിടെക്നിക്കില്‍ ലഹരി വസ്തുക്കളുണ്ടെന്ന് പൊലിസ് കമ്മീഷണറെ അറിയിച്ചത് പ്രിന്‍സിപ്പല്‍
Kerala
• 11 days ago
മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിക്കുന്നു ഫിലിം സിറ്റിക്ക് ഭൂമി അനുവദിച്ചു, കേന്ദ്രത്തിന്റെ ₹400 കോടി സഹായം
National
• 11 days ago