HOME
DETAILS

കാത്തിരിപ്പിന് വിരാമം മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

  
Web Desk
February 14 2025 | 06:02 AM

Mahindra Launches Booking for New Electric SUVs BE 6 and XEV 9e Available by March

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതക്കളായ മഹീന്ദ്ര തങ്ങളുടെ പുതിയ ഇലക്ട്രിക് മോഡലുകളായ BE 6 , XEV 9e  എന്നിവയുടെ ബുക്കിംഗ് ഫെബ്രുവരി 14ന് തുടങ്ങും. മാര്‍ച്ച് പകുതിയോടെ വാഹനം നിരത്തുകളില്‍ ഇറങ്ങും .ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങിയിട്ടുള്ള വാഹനങ്ങളാണ് ബി.ഇ.6ഇ , എക്.ഇ.വി.9ഇയും. 

ബിഇ 6 മോഡലിന് 18.90 ലക്ഷം രൂപ മുതല്‍ 26.90 ലക്ഷം രൂപ വരെയും എക്‌സ് ഇവിക്ക് 21.90 ലക്ഷം രൂപ മുതല്‍ 30.50 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. പാക്ക് വണ്‍,പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബി.ഇ.6 എത്തുന്നത്. 59 കിലോവാട്ട്, 79 കിലോവാട്ട്  എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് ഇരു വാഹനങ്ങളിലും നല്‍കിയിട്ടുള്ളത്,കൂടാതെ മഹീന്ദ്ര ബാറ്ററി പായ്ക്കുകള്‍ക്ക് ലൈഫ് ടൈം വാറന്റിയും നല്‍കുന്നു. 80 ശതമാനം വരെ ചാര്‍ജ് ചെയ്യാല്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. ബിഇ 6ല്‍ 228എച്ച്പിയും രണ്ടാമത്തെതില്‍ 281 എച്ച്പിയുമാണ് കരുത്ത്. രണ്ടിലും പരമാവധി ടോര്‍ക്ക് 380എന്‍എം. 59 കീലോവാട്ട്  ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്‌സ്ഇ.വി.9ഇ ഒറ്റത്തവണ ചാര്‍ജ്ജില്‍ 542 കിലോമീറ്ററും 79 കീലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്ററുകളുമായാണ് എത്തുക.

റിയര്‍ വീല്‍ ഡ്രൈവില്‍ ലഭ്യമായ ഹൈ-സ്‌പെക്ക് മോഡലിന് വെറും 6.7 സെക്കന്‍ഡിനുള്ളില്‍ 0-100km/h വേഗത കൈവരിക്കാന്‍ കഴിയും. റേഞ്ച്,എവരിഡേ,റേസ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൂസ്റ്റ് മോഡും വാഹനം വാഗ്ദാനം നല്‍കുന്നു. 

ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് റേഞ്ചില്‍ മുന്നില്‍ നില്‍ക്കുന്ന വാഹനങ്ങളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിനു സാധ്യത; മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE Weather Updates

uae
  •  3 days ago
No Image

കളമശേരി പൊളിടെക്‌നിക്കില്‍ ലഹരി വസ്തുക്കളുണ്ടെന്ന് പൊലിസ് കമ്മീഷണറെ അറിയിച്ചത് പ്രിന്‍സിപ്പല്‍

Kerala
  •  3 days ago
No Image

മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി സ്ഥാപിക്കുന്നു ഫിലിം സിറ്റിക്ക് ഭൂമി അനുവദിച്ചു, കേന്ദ്രത്തിന്റെ ₹400 കോടി സഹായം

National
  •  3 days ago
No Image

സ്വർണവിലയിൽ നേരിയ കുറവ്

Kerala
  •  3 days ago
No Image

വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ അനുമതി; ഹൈക്കോടതി വിധി

Kerala
  •  3 days ago
No Image

ട്രംപിന്റെ താരിഫുകൾ, ടെസ്‌ലയുടെ മുന്നറിയിപ്പ്, വ്യാപാര പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക

justin
  •  3 days ago
No Image

കണ്ണൂരില്‍ മരുന്ന് മാറി നല്‍കിയ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

Kerala
  •  3 days ago
No Image

രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാർച്ച് 24, 25, നാലുദിവസം തുടർച്ചയായി ബാങ്കുകൾ അടച്ചിടും

National
  •  3 days ago
No Image

കളമശേരി പൊളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥി പൊലിസ് പിടിയില്‍

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് താപനില ഉയര്‍ന്നു തന്നെ; നാലു ജില്ലകളില്‍ ഇന്നും ചൂട് കഠിനം

Kerala
  •  3 days ago