HOME
DETAILS

യുഎഇയില്‍ ആരോഗ്യ മേഖലയില്‍ ജോലി; ഒഡാപെക് റിക്രൂട്ട്‌മെന്റ്; താമസം, വിസ, ടിക്കറ്റ് ഫ്രീ; 100 ഒഴിവുകള്‍

  
Ashraf
February 14 2025 | 16:02 PM

kerala government odepc recruitment to uae flight ticket visa and accommodation free

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലിക്കായി തിരഞ്ഞെടുക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് യുഎഇ. സഊദി , ഒമാന്‍, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കും സമാനമായ കുടിയേറ്റം നടക്കുന്നു. കേരള സര്‍ക്കാരിന്റെ തന്നെ ഏജന്‍സികളായി ഒഡാപെക്, നോര്‍ക്ക മുഖേന നിരവധി ആളുകളാണ് ഇതിനോടകം ഗള്‍ഫ് മേഖലകളില്‍ ജോലി നേടിയിട്ടുള്ളത്.

ഇപ്പോഴിതാ, യുഎഇയിലേക്ക് പുതിയൊരു റിക്രൂട്ട്‌മെന്റുമായി രംഗത്തെത്തിയിരിക്കുകയാണ്     ഒഡാപെക്. യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രി ഗ്രൂപ്പുകളിലേക്ക് നഴ്‌സുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. നൂറോളം ഒഴിവുകളാണുള്ളത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

പ്രായപരിധി

40 വയസില്‍ താഴെ പ്രായമുള്ളവരെയാണ് ആവശ്യം. 

യോഗ്യത

ബി എസ് സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവരായിരിക്കണം. 

ഐസിയു, എമര്‍ജന്‍സി, അര്‍ജന്റ് കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് നഴ്‌സിംഗ് എന്നിവയിലെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. 

പുറമെ ഡി ഒ എച്ച് ജേതാവോ, അല്ലെങ്കില്‍ ഡി ഒ എച്ച് ലൈസന്‍സോ വേണം. 

ഡി ഒ എച്ച് ഡാറ്റാഫ്‌ളോ പോസിറ്റീവ് റിസല്‍ട്ടുള്ളവര്‍ക്കും യോഗ്യതുണ്ടായിരിക്കും. വളരെ വേഗത്തില്‍ തന്നെ ജോലിക്ക് ചേരുന്നവര്‍ക്കാണ് മുന്‍ഗണനയുണ്ട്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസ ശമ്പളമായി 5000 യുഎഇ ദിര്‍ഹം ലഭിക്കും. (1.18 ലക്ഷം ഇന്ത്യന്‍ രൂപ)

ഇതിന് പുറമെ താമസം, ഭക്ഷണം, ഗതാഗത ചിലവുകള്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവയും കമ്പനി നല്‍കും. ആഴ്ചയില്‍ 60 മണിക്കൂറായിരിക്കും ജോലി ചെയ്യേണ്ടി വരിക. വര്‍ഷത്തില്‍ പൂര്‍ണ്ണ ശമ്പളത്തോടുകൂടിയ ഒരു മാസമത്തെ അവധിയും ലഭിക്കും

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ട്, ഡാറ്റാ ഫ്‌ളോ (ലഭ്യമെങ്കില്‍) 'Industrial Male Nurse to UAE എന്ന സബ്ജക്ട് ലൈന്‍ നല്‍കി [email protected] എന്ന മെയിലിലേക്ക് അയക്കുക. മാര്‍ച്ചില്‍ കേരളത്തിലും, ബെംഗളൂരുവിലുമായി ഇന്റര്‍വ്യൂ നടക്കും. 

kerala government odepc recruitment to uae flight ticket visa and accommodation free



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  a day ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  a day ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  a day ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  a day ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  a day ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  a day ago