HOME
DETAILS

അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ, സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം തയ്യാര്‍

  
Web Desk
February 15, 2025 | 5:06 AM

charge sheet has been filed against  Kalamandalam Satyabhama for defaming the artist RLV Ramakrishnan

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നടന്‍ സിദ്ധാര്‍ഥ് ഭരതന്‍ അടക്കം 20 സാക്ഷികളാണ് കേസിലുള്ളത്. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.

കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ നര്‍ത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തിരുത്താനോ മാപ്പു പറയാനോ ഇവര്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് രാമകൃഷ്ണന്‍ പൊലിസില്‍ പരാതി നല്‍കിയത്. 

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമാണ് സത്യഭാമ സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സൗന്ദര്യമുള്ള സ്ത്രീകള്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും ഇവര്‍ പറഞ്ഞിരുന്നു.

താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ പരാമര്‍ശം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു പൊലിസിന് മുന്നിലെ വെല്ലുവിളി. സാക്ഷിമൊഴികളും സത്യഭാമ നല്‍കുന്ന സൂചനകളും വിശദമായി അന്വേഷിച്ചാണ് രാമകൃഷ്ണനെത്തന്നെയാണ് ഇവര്‍ ഉദ്ദേശിച്ചതെന്ന് പൊലിസ് ഉറപ്പിച്ചത്. 

ചാലക്കുടിക്കാരന് നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം. ചാലക്കുടിയില്‍ രാമകൃഷ്ണന്‍ അല്ലാതെ ഇതേതരത്തിലുള്ള  മറ്റൊരു കലാകാരനില്ല. 

പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍ രാമകൃഷ്ണന്‍ പഠിച്ചത് എം.എ ഭരതനാട്യമാണ്. പക്ഷെ മോഹിനിയാട്ടം പഠിപ്പിക്കുന്നുണ്ടായിരുന്നു. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെ.പി.എ.സി ലളിതയുമായി കലഹിച്ച കലാകാരന്‍ എന്നായിരുന്നു അടുത്തത്. അമ്മയുമായി കലഹിച്ചത് രാമകൃഷ്ണനാണെന്ന് കെ.പി.എ.സി ലളിതയുടെ മകന്‍  സിദ്ധാര്‍ഥ് ഭരതന്‍ മൊഴി നല്‍കി. 

രാമകൃഷ്ണനോടുള്ള സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലിസ് കണ്ടെത്തി. വ്യക്തി വിരോധത്തെ കുറിച്ച് സത്യാഭാമയുടെ ശിക്ഷ്യര്‍ നല്‍കിയ മൊഴികളും നിര്‍ണായകമായിരുന്നു. രാമകൃഷ്ണന്റെ ജാതിയെകുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന സത്യഭാമയുടെ വാദവും കള്ളമെന്ന് തെളിഞ്ഞു. 

അതേസമയം, അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഹാര്‍ഡ് ഡിസ്‌കും അഭിമുഖം അടങ്ങിയ പെന്‍ഡ്രൈവും കന്റോണ്‍മെന്റ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ സത്യഭാമയ്ക്ക് പരമാവധി 5 വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  20 hours ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  21 hours ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  21 hours ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  21 hours ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  21 hours ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  21 hours ago
No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  a day ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  a day ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  a day ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  a day ago