HOME
DETAILS

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍‌ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി

  
February 17 2025 | 16:02 PM

Junior student tied up and beaten Complaint against 7 third year graduate students

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗ് പരാതി സ്ഥിരീകരിച്ച് കോളേജ് ആന്‍റി റാഗിംഗ് കമ്മിറ്റി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി. പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലുമാണ് പരാതി നൽകിയിരുന്നത്.

തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ 11 ന് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘർഷം നടന്നിരുന്നു. അന്ന് മര്‍ദനമേറ്റ ബിന്‍സ് ജോസിന്‍റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പരിക്ക് ഏറ്റിരുന്നു. അന്ന് ഇരുകൂട്ടരുടെയും പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.

അന്ന് അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ പിടിച്ചുകൊണ്ടുപോയി റൂമില്‍ കെട്ടിയിട്ട് മര്‍‌ദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. തുടര്‍ന്നാണ് ബിന്‍സ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴക്കൂട്ടം പൊലീസിനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ

Kerala
  •  2 days ago
No Image

സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

Business
  •  2 days ago
No Image

കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്‌സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പി‌എൽ‌ഐ പദ്ധതികൾ തമിഴ്‌നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ

auto-mobile
  •  2 days ago
No Image

കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്‌ക്കാരത്തിനിടെ 

International
  •  2 days ago
No Image

ഹൈദരാബാ​​ദിൽ പോയി എല്ലാ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

National
  •  2 days ago
No Image

27 ദിവസം ജയിലിൽ; ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടും നിശ്ബ്ദത; ഒടുവിൽ നന്ദി പറഞ്ഞ് റിയ

National
  •  2 days ago
No Image

രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും

Kerala
  •  3 days ago
No Image

വീട്ടുകാർക്കും കുട്ടികൾക്കും പണി തരാമെന്ന് ലഹരി സംഘം: പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദക്ക് നേരെ ഭീഷണി

Kerala
  •  3 days ago