അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി: ക്രിസ്ത്യൻ മിഷേലിന് ജാമ്യം
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന് ജാമ്യമനുവദിച്ച് സുപ്രിം കോടതി. അറസ്റ്റിലായി ഏഴ് വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്. അതേസമയം, ജാമ്യവ്യവസ്ഥ വിചാരണകോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
പ്രതിരോധ സാമഗ്രി നിർമ്മാണ രംഗത്തെ ഇറ്റാലിയൻ ഭീമനായ ഫിൻമെക്കാനിക്ക നിർമ്മിച്ച 12 അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ കരാറൊപ്പിടുന്നു. 2010ൽ അന്നത്തെ യുപിഎ സർക്കാരാണ് കരാർ ഒപ്പിട്ടത് .ഫിൻമെക്കാനിക്ക എന്ന ഈ കമ്പനി നിലവിൽ ലിയണാര്‍ഡോ ഗ്രൂപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ വ്യോമസേനക്ക് വേണ്ടിയായിരുന്നു ഈ ഇടപാട് നടത്തിയത്. ഈ ഇടപാടിൽ ഒരു ഇടനിലക്കാരനും ഇന്ത്യയിലെ രാഷ്‌ട്രീയക്കാർക്കും കോഴ നൽകിയിട്ടുണ്ടെന്നതാണ് ആരോപണം. 3600 കോടി രൂപയുടെ കുംഭകോണമാണ് നടന്നതെന്നാണ് ആരോപണത്തിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."