HOME
DETAILS

നിരവധി ​ഗുണങ്ങൾ, വിസിറ്റിംഗ് വിസയിലുള്ളവരുടെ ചിലവ് കുറയും; യുഎഇയുടെ പുതിയ പദ്ധതി അടിപൊളിയാണ്

  
February 18 2025 | 10:02 AM

Heading UAEs New Scheme A Game-Changer for Visitors Reduces Costs

ദുബൈ: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇളവ് നിയമങ്ങള്‍ നീട്ടാനുള്ള യുഎഇയുടെ തീരുമാനം തൊഴിലന്വേഷകര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കും സഹായകരമാകും എന്ന് ട്രാവല്‍ ഏജന്റുമാര്‍. ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്നവര്‍ക്കും ക്രൂയിസ് ടൂറിസ്റ്റുകള്‍ക്കും ഇത് സഹായകരമാകും, അതുപോലെ തന്നെ ജോലി തേടി എത്തുന്നവരെ സംബന്ധിച്ചിടത്തോളം പദ്ധതി വലിയ സാധ്യതയാണ് മുന്നോട്ടുവെക്കുന്നത് എന്ന് സ്മാര്‍ട്ട് ട്രാവല്‍സിന്റെ ചെയര്‍മാന്‍ അഫി അഹമ്മദ് വ്യക്തമാക്കി.

''വിസ ഇളവ് നീട്ടുന്നത് യുഎഇയില്‍ ജോലി കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളെ ഏറെ സഹായിക്കും. മാത്രമല്ല, ഇത് ഉദ്യാഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുന്നത് എളുപ്പമാക്കുന്നു. മുൻപ്, ഈ രാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് 30 ദിവസത്തെ വിസിറ്റ് വിസകളില്‍ ജോലി അഭിമുഖങ്ങളിലോ നെറ്റ് വര്‍ക്കിംഗ് അവസരങ്ങളിലോ പങ്കെടുക്കുന്നതിന് 200 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെ ചിലവ് വരുമായിരുന്നു. കൂടാതെ, രാജ്യത്തിനകത്ത് താമസിക്കേണ്ടിവന്നാല്‍ 500 ദിര്‍ഹം കൂടി നല്‍കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തീരുമാനം ഇതില്‍ നിന്ന് ഒരു മോചനം കൊണ്ടുവരുന്നതാണ്. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലെ റെസിഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് നേരത്തെ ഓണ്‍ അറൈവല്‍ വിസയ്ക്ക് സ്വയമേവ യോഗ്യത ലഭിക്കുമായിരുന്നു.

അതേസമയം, ഇത് സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിസയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് കൂടി യുഎഇ നീട്ടിയിട്ടുണ്ട്. ഇതിനകം തന്നെ 72 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അബൂദബി സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വഴി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സൗജന്യ സന്ദര്‍ശന വിസ നല്‍കുന്നുണ്ട്.

ടൂറിസം, ബിസിനസ് കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിങ്ങനെ വിവധ പരിപാടികൾക്കായി കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും പുതിയ നീക്കം സഹായിക്കും. മുന്‍കൂട്ടി അംഗീകാരം ലഭിച്ച വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി വഴിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് - ദുബൈ വെബ്സൈറ്റിലൂടെയോ അപേക്ഷിക്കാം. ഈ സൗകര്യം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്ന ഇന്ത്യന്‍ യാത്രക്കാര്‍ യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അവരുടെ ബാധകമായ ടൂറിസ്റ്റ് അല്ലെങ്കില്‍ റെസിഡന്‍സി വിസകളും പാസ്പോര്‍ട്ടുകളും കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

 The UAE introduces a groundbreaking new scheme, set to revolutionize tourism by reducing costs for visitors, making it an even more attractive destination for travelers worldwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം

International
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-18-03-2025

PSC/UPSC
  •  7 days ago
No Image

താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ

Kerala
  •  7 days ago
No Image

നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  7 days ago
No Image

കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍

Kerala
  •  7 days ago
No Image

കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന

uae
  •  7 days ago
No Image

മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു

Kerala
  •  7 days ago
No Image

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ

Kerala
  •  7 days ago
No Image

മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?

International
  •  7 days ago