HOME
DETAILS

Bahrain Work Permit | പ്രവാസികള്‍ക്ക് ആറ് മാസത്തെ വര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍, ആറുമാസത്തെ പെര്‍മിറ്റിന് വെറും 86 ദീനാര്‍

  
Web Desk
February 19 2025 | 10:02 AM

Bahrain introduced a six-month work permit for expatriates only 86 dinars for a six-month permit

മനാമ: പ്രവാസി തൊഴിലാളികള്‍ക്ക് ആറ് മാസത്തെ വര്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനത്തെ ഒത്തിരി പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കിക്കാണുന്നത്. അതോറിറ്റിയുടെ തീരുമാനം തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ പ്രയോജനകരാമകുമെന്നാണ് തൊഴിലാളി സമൂഹം കരുതുന്നത്. 

തൊഴിലവസരങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിട്ടാണ് നിലവിലുള്ള രണ്ടു വര്‍ഷത്തെയും ഒരു വര്‍ഷത്തെയും വര്‍ക്ക് പെര്‍മിറ്റിനു പുറമേ ആറ് മാസത്തെ വര്‍ക്ക് പെര്‍മിറ്റ് കൂടി ബഹ്‌റൈന്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ നീക്കമനുസരിച്ച് തൊഴിലുടമകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുരിച്ച് തൊഴിലാളികളെ പെട്ടെന്ന് നിയമിക്കാനാകും. വ്യത്യസ്ത തൊഴില്‍സാഹചര്യങ്ങള്‍ക്കനുസരിച്ച ജീവനക്കാരെ നിയമിക്കാനും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മേഖലകളിലെ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാനും കൂടുതല്‍ ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിക്കാനും ലേബര്‍ അതോറിറ്റിയുടെ പുതിയ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം സഹായകമാകുമെന്നാണ് അധികൃതരും കരുതുന്നത്.

ബഹ്‌റൈനിലെ വിവിധ വ്യവസായങ്ങള്‍,  മൈക്രോ സ്മാള്‍ ആന്റ് മീഡിയം ബിസിനസുകള്‍, സാങ്കേതിക മേഖലകള്‍, വിനോദസഞ്ചാര മേഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ഉടമകള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് വലിയ രീതിയില്‍ ഗുണം ചെയ്യാനിടയുണ്ട്. കുറഞ്ഞ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍, തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യം ഉയര്‍ത്തുന്നതിന് പ്രേരണയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമുള്ളതാണെന്നും വിദേശത്തു നിന്നുള്ള തൊഴില്‍ അന്വേഷകര്‍ക്ക് ഇത് അനുവദിച്ചിട്ടില്ലെന്നും വിശദീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബഹ്‌റൈനിലെ തൊഴഇലാളികളായ പ്രവാസികള്‍ സന്തോഷത്തിലാണ്. 50 ദിനാര്‍ വര്‍ക്ക് പെര്‍മിറ്റ് ഫീസും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജ് കൂടി ഉള്‍പ്പെടുത്തി ആകെ 86 ദിനാര്‍ ആണ് ആറുമാസത്തെ വിസ നിരക്ക്.

Bahrain introduced a six-month work permit for expatriates, only 86 dinars for a six-month permit

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ക്ലാസിൽ 60ലധികം കുട്ടികളുമായി 664 സ്‌കൂളുകൾ- 494 എണ്ണവും മലബാറിൽ

Kerala
  •  5 days ago
No Image

കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

Kerala
  •  6 days ago
No Image

ജാഫർ എക്സ്പ്രസിൽ നിന്ന് പിടികൂടിയ 214 ബന്ദികളെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി

International
  •  6 days ago
No Image

ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ

Kerala
  •  6 days ago
No Image

മുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നു, മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരുരാജ്യവും പിന്തുടരരുത്: യു.എന്നില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ

latest
  •  6 days ago
No Image

ഐഒസി ഡിജിഎം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Kerala
  •  6 days ago
No Image

സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും

Kuwait
  •  6 days ago
No Image

കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

Kuwait
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-15-03-2025

PSC/UPSC
  •  6 days ago
No Image

ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര

uae
  •  6 days ago