HOME
DETAILS

മെസിക്കും റൊണാൾഡോക്കും ഒപ്പം നിൽക്കുന്ന താരം അവൻ മാത്രമാണ്: കാസിമിറോ

  
February 19, 2025 | 1:43 PM

casemiro talks about neymar performance in football

ഫുട്ബോളിൽ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഒപ്പം നിൽക്കുന്ന താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ താരം കാസിമിറോ. ബ്രസീലിയൻ സൂപ്പർതാരം നെയ്മറിൻ്റെ നെയ്മറിന്റെ പേരാണ് കാസിമിറോ പറഞ്ഞത്. എഎസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്രസീലിയൻ താരം. 

'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസി. പക്ഷേ നമുക്ക് മറ്റൊരു താരം കൂടിയുണ്ട്. അത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അവർ രണ്ട് പേരും ഫുട്ബാളിൽ ചെയ്തത് മറക്കാനാവാത്ത കാര്യങ്ങളാണ്. എന്റെ തലമുറയിലെ ഏറ്റവും മികച്ച താരങ്ങൾ ക്രിസ്റ്റ്യാനോയും മെസിയും ആണ്. എന്നാൽ നെയ്മറെ ഞാൻ ഇവർക്ക് അല്പം പിന്നിലായി തെരഞ്ഞെടുക്കും,' കാസിമിറോ പറഞ്ഞു. 

നെയ്മർ നിലവിൽ ബ്രസീലിയൻ ക്ലബായ സാന്റോസിന്റെ താരമാണ്. സഊദി ക്ലബായ അൽ ഹിലാലിൽ നിന്നുമാണ് നെയ്മർ തന്റെ ബാല്യകാല ടീമിലേക്ക് വീണ്ടും എത്തിയത്. നെയ്മർ എന്ന പ്രതിഭയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ടീമാണ് സാന്റോസ്. സാൻ്റോസിൽ വീണ്ടും എത്തുന്നതിന് മുന്നോടിയായി 225 മത്സരങ്ങളിൽ നിന്നും 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നെയ്മർ നേടിയിരുന്നത്. ഇവിടെ നിന്നുമാണ് നെയ്മർ യൂറോപ്യൻ ഫുട്ബാളിലേക്ക് ചുവടുവച്ചത്. 2013ലായിരുന്നു നെയ്മർ സാന്റോസിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയത്. 

രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയത്. ഇവിടെ നിന്നും അവിസ്മരണീയമായ ഒരുപിടി മികച്ച നിമിഷങ്ങൾ സൃഷ്ടിച്ചെടുത്ത നെയ്മർ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിലേക്ക് ചെക്കറുകയായിരുന്നു.

ഇവിടെ നിന്നും സഊദി ക്ലബായ അൽ ഹിലാലിലേക്കാണ് നെയ്മർ കൂടുമാറിയത്. എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ഭീഷണി; 'ഭക്ഷണം നൽകിയാൽ പുറത്താക്കും' കർശന മുന്നറിയിപ്പുമായി പ്രിൻസിപ്പൽ; എതിർത്ത് എംഎൽഎ 

National
  •  3 days ago
No Image

എസ്.ഐ.ആര്‍; പശ്ചിമ ബംഗാളില്‍ 26 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  3 days ago
No Image

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

Football
  •  3 days ago
No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  3 days ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  3 days ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  3 days ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  3 days ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  3 days ago
No Image

ദുബൈ മെട്രോയും ലഗേജ് നിയമങ്ങളും; ഈദുൽ ഇത്തിഹാദ് അവധിക്കാല യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർടിഎ

uae
  •  3 days ago