HOME
DETAILS

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ..പെട്ടെന്നായിക്കോട്ടെ..വിലയില്‍ ഇന്ന് കുറവ്, പക്ഷേ നാളെ.....

  
Web Desk
February 21 2025 | 09:02 AM

Gold Rate Today in Kerala One Pavan Falls by 360  Check Latest Gram Rate

കോഴിക്കോട്: വില കുറയുമെന്ന എല്ലാ പ്രതീക്ഷകളും തകര്‍ത്ത് മുന്നേറുന്നതിനിടെ ഇതാ ഇന്ന് സ്വര്‍ണം വീണ്ടും ഒരു നേരിയ പ്രതീക്ഷ കൂടി നല്‍കിയിരിക്കുന്നു. കുതിച്ച് കുതിച്ച് റെക്കോര്‍ഡ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നന് നേരിയ ഇടിവാണ് കാണിക്കുന്നത്.  തുടര്‍ച്ചയായ നാല് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയില്‍ അല്‍പം കുറവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 64560 രൂപയായിരുന്നു വില. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇത്. 

വിവാഹ സീസണ്‍ കൂടി ആണെന്നത് കൊണ്ടു തന്നെ ആവശ്യക്കാരെ വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ് ഈ വില വര്‍ധന എന്ന കാര്യത്തില്‍ സംശയമില്ല. ഡോളറിനെതിരെ രൂപ ദുര്‍ബലപ്പെടുന്നതും അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവും ആഭ്യന്തര വിപണിയിലെ സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കയുടെ താരിഫ് ഭീഷണിയും അതിനെ ചെറുക്കാനുള്ള ചൈനയടക്കമുള്ള രാജ്യങ്ങളുടെ നടപടികളും വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കും എന്ന ആശങ്കയും സ്വര്‍ണവില വര്‍ധനയെ സ്വാധീനിക്കുന്നുണ്ട്.

 

345 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്.  ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 8000 രൂപയില്‍ അധികം വേണമെങ്കിലും 8070 എന്നതില്‍ നിന്ന് 8025 എന്നതിലെത്തി. പവനിലേക്കെത്തുമ്പോള്‍ അത് അല്‍പം കൂടി ആശ്വാസകരമാണ്. ചൊവ്വാഴ്ച 7970 രൂപയുള്ള ഗ്രാമിനാണ് ഇന്നലെ 8070 വില ആയത്. ഇന്നലത്തെ റെക്കോഡ് നിരക്കായ 64560 ല്‍ നിന്നും 360 കൂടി 64200 ല്‍ ആണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. അതായത് 22 കാരറ്റിന്റെ പത്ത് ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് 80250 രൂപ ചെലവാകും.

520 രൂപ കൂടി 64000 എന്ന മാന്ത്രികസംഖ്യയിലേക്ക് ഇന്നലെയാണ് സ്വര്‍ണം തിരികെ കയറിയത്. പവന്‍വില. ഫെബ്രുവരി 11 ന് രേഖപ്പെടുത്തിയ പവന് 64480 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇന്നലെ തിരുത്തപ്പെട്ടത്. ഒരു പവന്‍ 24 കാരറ്റിന് പവന് 70,432 രൂപയും 18 കാരറ്റിന് പവന് 52,824 രൂപയുമായിരുന്നു  ഇന്നലത്തെ നിരക്ക്. ഇന്ന് ഒരു പവന്‍ 24 കാരറ്റിന് പവന് 70,040 രൂപയും 18 കാരറ്റിന് 52,528 രൂപയുമാണ്.  

ആദ്യമായി ഗ്രാമിന് 8000 എന്ന നിരക്ക് സ്വര്‍ണം മറികടക്കുന്നത് ഫെബ്രുവരി 11 നാണ്. 8060 ല്‍ ആയിരുന്നു സ്വര്‍ണം അന്ന് വ്യാപാരം നടത്തിയിരുന്നത്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായിരുന്നു അത്. ഫെബ്രുവരി 10 ന് 8010 ആയിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് 8070 രൂപയായി പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് സ്വര്‍ണം.

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും മുകളിലേക്ക് ഉയരുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നിരിക്കേ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജ്വല്ലറികള്‍ നല്‍കുന്ന അഡ്വാന്‍സ് ബുക്കിങ് സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതനുസരിച്ച് ഇന്നത്തെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത വിലയില്‍ തന്നെ സ്വര്‍ണം വാങ്ങാനും സാധിക്കുന്നതാണ്. കുറഞ്ഞ വില എപ്പോഴാണ് ആ വിലയിലാണ് നമുക്ക് സ്വര്‍ണം ലഭ്യമാവുക. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം തുക അടച്ച് വേണം മുന്‍കൂര്‍ബുക്കിങ് നടത്താന്‍.

നേരിയ ചാഞ്ചാട്ടമുണ്ടാകാമെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന തരത്തിലൊരു വിലയിടിവ് ഇനി സ്വര്‍ണത്തിന് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഡോളറിനെതിരെ രൂപ ശക്തിപ്പെടല്‍, ട്രംപിന്റെ നയം മാറ്റം  എന്നിവ സംഭവിച്ചാല്‍ വിലയിടിവും പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"19 പേരുടെ നാമനിർദ്ദേശ പത്രികകൾ; സൂക്ഷ്മ പരിശോധന ഇന്ന്"; നിലമ്പൂരിൽ പ്രചാരണം ശക്തമാക്കാൻ മുന്നണികൾ

Kerala
  •  17 hours ago
No Image

ബലി പെരുന്നാൾ വൈബ് കൂട്ടാൻ എമിററേറ്റ്സും; ദുബായ് വിമാനത്താവളത്തിൽ ഐസ്‌ക്രീം ഫ്രീ

uae
  •  17 hours ago
No Image

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Kerala
  •  a day ago
No Image

ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം

Cricket
  •  a day ago
No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  a day ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  a day ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  a day ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  a day ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  a day ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  a day ago