HOME
DETAILS

റൊണാൾഡോയെ എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം മറ്റൊരാൾ: അർജന്റീന താരം

  
February 21, 2025 | 2:28 PM

argentina player talks about lionel messi and cristaino ronaldo

ലണ്ടൻ: ഇതിഹാസതാരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവരിൽ ആരാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരം എന്നുള്ളത് എക്കാലവും സജീവമായി നിലനിക്കുന്ന ചർച്ചാവിഷയമാണ്‌. ഇപ്പോൾ ഗോട്ട് ഡിബേറ്റിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് അർജന്റീന മിഡ്ഫീൽഡർ കാർലോസ് അൽകാരസ്. താൻ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്നും എന്നാൽ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നുമാണ് അർജന്റീന താരം പറഞ്ഞത്. മിററിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൽ ഖരം.

'ഒരു അർജന്റീന താരം ആയിട്ട് കൂടി എനിക്ക് ക്രിസ്റ്റ്യാനോയെ എപ്പോഴും ഇഷ്ടമാണ്. എന്നാൽ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് ഞാൻ കരുതുന്നത്. റൊണാൾഡോയെ ഫുട്ബോളിൽ എനിക്ക് വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കൺസിസ്റ്റൻസി, അദ്ദേഹത്തിന്റെ കഠിനാധ്വാനം അദ്ദേഹത്തിന്റെ കളി ശൈലി എന്നിവയെല്ലാം വളരെ മികച്ചതാണ്. അദ്ദേഹം ഫുട്ബോളിൽ വലിയ ഉയരങ്ങൾ കീഴടക്കി,' അൽകാരസ്‌ പറഞ്ഞു. 

ഇംഗ്ലീഷ് ക്ലബ് എവർട്ടണിന്റെ താരമാണ് അൽകാരസ്‌. അടുത്തിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം റൊണാൾഡോയുടെ ഐക്കോണിങ് സെലിബ്രേഷൻ അർജന്റീന താരം അനുകരിച്ചിരുന്നു. താരത്തിന്റെ ഈ സെലിബ്രേഷൻ വൻതോതിൽ ഫുട്ബോൾ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിലൂടെയായിരുന്നു റൊണാൾഡോ ഫുട്ബോളിലേക്ക് കാലെടുത്തുവെച്ചത്. പോർച്ചുഗീസ്സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു.

2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. അൽ നസറിനൊപ്പം തകർപ്പൻ പ്രകടനമാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ റൊണാൾഡോ അൽ നസറിനായി 88 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  3 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  3 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  3 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  3 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago