പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു; പ്രദേശത്താകെ പുക പടർന്ന് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം; ഉടമയ്ക്ക് പിഴ
തിരുവനന്തപുരം:തിരുവനന്തപുരം പാച്ചല്ലൂരിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു. പാച്ചല്ലൂരിൽ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉൾപ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. ഇടവിളാകത്തിനും അഞ്ചാം കല്ലിനുമിടയിലാണ് തീ പിടിത്തമുണ്ടായത്.ആ പ്രദേശം മുഴുവൻ പുകപടലം നിറയുകയും തീ പടർന്ന് പിടിക്കുകയും ചെയ്തതോടെ പരിഭ്രാന്തരായ നാട്ടുകാർ വിവരം വാർഡ് കൗൺസിലറെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കൗൺസിലർ ഇടപെട്ട് ഫയർഫോഴ്സിനെയും നഗരസഭ അധികൃതരെയും വിവരം അറിയിച്ചു.
പാച്ചല്ലൂരിലെ തീ പിടിത്തം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീ പടർന്നു കയറാതിരിക്കാൻ ജെസിബി വരുത്തി മണ്ണിട്ടു മൂടുക്കയും ചെയ്തു. നാട്ടുകാർക്ക് മാല്യന്യ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിന്റെ ഭാഗമായി മാലിന്യം കൊണ്ടിട്ടതായിരുന്നു ഉടമസ്ഥൻ. പരാതി എത്തിയതോടെ ഉടമ തീയിട്ടതാണെന്നും ആരോപണം ഉയരുന്നുണ്ട്. മാലിന്യം കത്തിയ സംഭവത്തിൽ സ്ഥലം ഉടമയിൽ നിന്ന് നഗരസഭ ഹെൽത്ത് വിഭാഗം ഫൈൻ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."