HOME
DETAILS

ഹത്ത പവർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഏപ്രിൽ മുതൽ ലഭ്യമാകും; പ്രവർത്തനമാരംഭിക്കുന്നത് ജിസിസിയിലെ ആദ്യ ജലവൈദ്യുത നിലയം

  
February 24, 2025 | 5:04 AM

GCCs First Hydroelectric Power Plant in Hatta to Start Operations Soon

ദുബൈ: ഏപ്രിൽ മുതൽ ജിസിസിയിലെ ആദ്യ ജലവൈദ്യുതി നിലയമായ ഹത്ത പവർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ദുബൈക്ക് വെളിച്ചമാകും. ആദ്യമായാണ് ഹത്തയിൽ നിന്നും വൈദ്യുതി കയറ്റുമതി ചെയ്യുന്നത്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.

96 ശതമാനത്തോളം നിർമാണം പൂർത്തിയായ ഊർജ പ്ലാന്റിന്റെ പ്രവർത്തനം ജനുവരിയിൽ ആരംഭിച്ചുവെന്നും, ഏപ്രിൽ മാസത്തോടെ ദേശീയ ഗ്രിഡ് വഴി വൈദ്യുതി ദുബൈയിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹത്ത പവർ പ്ലാൻ്റിൽ നേരിട്ടെത്തി നടത്തിയ പരിശോധനക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം. 72 മീറ്റർ ഉയരമുള്ള പ്രധാന ഭിത്തിയും 37 മീറ്റർ ഉയരമുള്ള സൈഡ് ഡാമും അടക്കമുള്ള പ്ലാന്റിൻ്റെ മുകളിലെ ഡാമും പരിശോധിച്ചു.

ഹത്ത ഡാമിലും പർവതങ്ങളിൽ പുതുതായി നിർമിച്ച അപ്പർ ഡാമിലും സംഭരിക്കുന്ന വെള്ളം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദനം നടക്കുന്നത്. 250 മെഗാവാട്ട് ഉൽപാദന ശേഷിയും, 1,500 മെഗാവാട്ട് സംഭരണ ശേഷിയും പ്ലാൻ്റിനുണ്ട്. 142.1 കോടി ദിർഹം ചെലവിലാണ് ഡാം നിർമിച്ചിരിക്കുന്നത്. ഏതാണ്ട്, 80 വർഷത്തോളം വൈദ്യുതി ഉൽപാദിപ്പിക്കാൻ ഡാമിന് കഴിയും. ഹത്തയിലെ ജലവൈദ്യുത നിലയം സംശുദ്ധ സ്രോതസ്സുകളിൽ നിന്നുള്ള ഊർജ ഉൽപാദനം വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അൽ തായർ വ്യക്തമാക്കി. സൗരോർജം, ഹരിത ഹൈഡ്രജൻ തുടങ്ങിയവയാണ് മറ്റുള്ളവ.

എമിറേറ്റിലുടനീളം സമഗ്രവും സുസ്‌ഥിരവുമായ വികസനം നേടുകയെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അൽതായർ കൂട്ടിച്ചേർത്തു. ദുബൈ ക്ലീൻ എനർജി സ്ട്രാറ്റജി 2050, ദുബൈ നെറ്റ് സീറോ കാർബൺ എമിഷൻ സ്ട്രാറ്റജി 2050 തുടങ്ങിയ ലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതിയാണിത്. 2050 ആകുമ്പോഴേക്കും ദുബൈയിലെ മൊത്തം വൈദ്യുതി ഉൽപാദന ശേഷിയുടെ 10 ശതമാനവും ശുദ്ധ ഊർജ സ്രോതസ്സുകളിൽ നിന്നാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് നാസർ ലൂത്ത, പ്രോജക്ട്സ് ആൻഡ് എൻജിനീയറിങ് വൈസ് പ്രസിഡൻ്റ് മൻസൂർ അൽസുവൈദി, ട്രാൻസ്മിഷൻ പവർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഹുസൈൻ ലൂത്ത, പ്രോജക്‌ട് മാനേജർ ഖലീഫ അൽ ബദ്വാവി തുടങ്ങിയവരും അൽതായറിനൊപ്പം പരിശോധനക്ക് എത്തി.

Get ready for a sustainable energy boost! The Hatta Power Plant, GCC's first hydroelectric power plant, is set to start operations soon, providing clean energy from April onwards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  5 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  5 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  5 days ago