HOME
DETAILS
MAL
ജീവനക്കാരുടെ അഭാവം; ഇടപാടുകാര്‍ക്ക് ദുരിതം
backup
September 03 2016 | 18:09 PM
തരുവണ: ബാങ്കില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഇടപാടുകാര്‍ക്ക് ദുരിതമാകുന്നു. കനറാബാങ്ക് തരുവണ ശാഖയിലെ ജീവനക്കാരുടെ അഭാവമാണ് പ്രദേശത്തെ ഇടപാടുകാരെ വലക്കുന്നത്. നിരവധി ഇടപാടുകാരുള്ള ശാഖയില്‍ മൂന്ന് ജീവനക്കാരാണുണ്ടായിരുന്നത്. ഇതില്‍ ഒരാളെ കഴിഞ്ഞമാസം മാനന്തവാടിയിലേക്ക് മാറ്റിയിരുന്നു.
ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കിലെത്തുന്നവര്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. ബാങ്കില്‍ അടിയന്തരമായി ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്ന് മര്‍ച്ചന്റസ് അസോസിയേഷന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."