പനമരം ഹൈസ്‌കൂള്‍ പ്രീ പ്രൈമറി കെട്ടിടം തകര്‍ച്ചയില്‍ പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തം
പനമരം: ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക പ്രീപ്രൈമറി കെട്ടിടം നാശത്തിന്റെ വക്കില്‍. പനമരം ഹയര്‍സെക്കന്‍ഡറി കാംപസിലെ പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാലയം ആരംഭിച്ചത് 2004ലാണ്.
അന്നത്തെ പഞ്ചായത്ത് അധികൃതരാണ് ഒറ്റമുറി കെട്ടിടം നിര്‍മിച്ചു നല്‍കിയത്. ഇപ്പോള്‍ ഈ കെട്ടിടത്തിന് അവകാശികളായി പറയത്തക്ക രീതിയില്‍ ആരുമില്ല.
തുടങ്ങിയ കാലത്ത് ലഭിച്ച ഇരുപത്തി അഞ്ചോളം ചെറിയ മര കസേരകളാണ് ഇന്നും ഉപയോഗിക്കുന്നത്. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ഇരുമ്പുകൊണ്ടുളള ഊഞ്ഞാല്‍ മുതലായവ തുരുമ്പെടുത്ത് നശിച്ചു. ഉപയോഗ ശൂന്യമായവ ഓഫിസ് മുറിയുടെ മുകളിലെ തട്ടില്‍ വിശ്രമിക്കുകയാണ്.
കാലപ്പഴക്കത്തില്‍ കെട്ടിടത്തിന്റെ മുകള്‍ ഭാഗം മേല്‍ക്കൂരയിലെ സിമന്റ് ഇളകി വീഴുന്ന സ്ഥിതിയാണുള്ളത്.
ജനല്‍പ്പാളികള്‍ നശിച്ചു പോയതിനാല്‍ ഷീറ്റുകള്‍ വെച്ച് മറച്ചിരിക്കുകയാണ്. ഇതുകൊണ്ട് ഉച്ചയൂണിന് ശേഷമുള്ള കുട്ടികളുടെ വിശ്രമം ബുദ്ധിമുട്ടിലായിരിക്കുകയാണ്. കുടുസു മുറിയായതിനാല്‍ കാറ്റും വെളിച്ചവും കിട്ടാത്ത അവസ്ഥയാണ് കെട്ടിടത്തില്‍.
കെട്ടിടത്തിന്റെ വരാന്തയും പുറകുവശവും ചോര്‍ച്ച നേരിടുന്ന അവസ്ഥയിലാണ്. മുപ്പത് കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
കാമ്പസിലെ മറ്റു വിദ്യാലയങ്ങള്‍ക്ക് നിര്‍മ്മാണത്തിനും നവീകരണത്തിനുമായി ഫണ്ട് അനുവദിക്കുമ്പോഴും ജില്ലയിലെ ഏക പ്രീപ്രൈമറി സ്‌കൂള്‍ അവഗണന നേരിടുകയാണ്.
കുഞ്ഞുങ്ങള്‍ക്ക് പഠനത്തിന് ആവശ്യമായ രീതിയില്‍ ഭൗതിക സാഹചര്യങ്ങളൊരുക്കി കെട്ടിടം വിപുലീകരിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. സ്ഥലം എം.എല്‍.എ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."