HOME
DETAILS

അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് തണലായി, മൊറോക്കന്‍ സ്വദേശിക്ക് അറബ് ഹോപ് മേക്കര്‍ അവാര്‍ഡ് സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്

  
Shaheer
February 24 2025 | 12:02 PM

Sheikh Mohammed bin Rashid presented the Arab Hopemaker Award to a Moroccan for supporting children with rare diseases

ദുബൈ: മൊറോക്കന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അഹമ്മദ് സൈനൂന് അറബ് ഹോപ് മേക്കര്‍ അവാര്‍ഡ് സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ് റാഷിദ്. കൊക്കകോള അരീനയില്‍ വെച്ച് നടന്ന ചടങ്ങില്‍ ദുബൈ ഭരണാധികാരിയില്‍ നിന്ന് അഹമ്മദ് സൈനൂന്‍ ബഹുമതി ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് അദ്ദേഹത്തിന് 1 മില്യണ്‍ ദിര്‍ഹം (270,000 ഡോളര്‍) ലഭിക്കും. കൂടാതെ സഹ നോമിനികളായ സമര്‍ നദീമിനും ഖദീജ അല്‍ ഖര്‍ത്തിയക്കും ഒരു മില്ല്യണ്‍ ദിര്‍ഹം ലഭിക്കും.

മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ജീവിതം സമര്‍പ്പിച്ച അറബ് ലോകത്തെ ആളുകളെ ആദരിക്കുന്നതിനായി ദുബൈ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ഥാപിച്ചതാണ് ഈ അവാര്‍ഡ്.

സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിന് ഗുരുതരമായി പരുക്കേല്‍ക്കുന്ന അപൂര്‍വ രോഗത്താല്‍ ബുദ്ധിമുട്ടുന്ന കുട്ടികളെയാണ് സൈനൂന്‍ പരിചരിക്കുന്നത്. സീറോഡെര്‍മ പിഗ്മെന്റോസം എന്നാണ് ഈ അപൂര്‍വ രോഗത്തിന്റെ പേര്.

'ആളുകള്‍ ഇരുട്ടില്‍ ജീവിക്കുമെന്ന് ഞാന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ല. ആരും ശബ്ദം കേള്‍ക്കാതെ ഒരു കുട്ടി മരിക്കുന്നു,' മൊറോക്കോയില്‍ നിന്നുള്ള സൈനൂന്‍ പറഞ്ഞു. ചൂട് സംരക്ഷിക്കുന്ന ഒരു പാളിയുള്ള മാസ്‌കുകള്‍ ഉള്‍പ്പെടെ അവര്‍ക്കു വേണ്ട എല്ലാം സൈനൂന്‍ പ്രദാനം ചെയ്യുന്നു. അവരെ സൂര്യന്റെ മുന്നിലേക്ക് കൊണ്ടുവരിക എന്നതാണ് തന്റെ ദൗത്യമെന്ന് സൈനൂന്‍ പറഞ്ഞു.
 
ഈ രോഗം ബാധിച്ച ഒരു കൊച്ചുകുട്ടിയുടെ ചിത്രം കണ്ടതിനു ശേഷമാണ് താന്‍ അവരെ സഹായിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'അവരും നമ്മെപ്പോലെ വെളിച്ചത്തിലേക്ക് വരാന്‍ അര്‍ഹരാണ്, അവരുടെ ചര്‍മ്മം കൂടുതല്‍ വികൃതമാകാതിരിക്കാന്‍ നാം അവരെ സഹായിക്കേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു.

'താന്‍ കണ്ടിട്ടുള്ള കേസുകള്‍ വളരെ ഗുരുതരമാണ്, ഈ രോഗം ചില കുട്ടികളുടെ മുഖഭാവങ്ങളെ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്. മുഖത്ത് നിരവധി ശസ്ത്രക്രിയകള്‍ ആവശ്യമായി വന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ ഒരിക്കലും മറക്കില്ല,' അദ്ദേഹം പറഞ്ഞു.

ഈജിപ്തിലെ റോസ് എന്നറിയപ്പെടുന്ന സമര്‍ നദീം, ഉപേക്ഷിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ വൃദ്ധരായ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു താവളം ഒരുക്കുന്നു. കുടുംബങ്ങള്‍ ഉപേക്ഷിച്ച ശേഷം സത്രീകള്‍ക്ക് അഭയം നല്‍കുകയും തെരുവുകളില്‍ നിന്ന് അവരെ സുരക്ഷിതഇടങ്ങളിലേക്ക് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതിനാണ് സമറിനെ തേടി അവാര്‍ഡ് എത്തിയത്. 

മൊറോക്കോയില്‍ നിന്നുള്ള അല്‍ ഖാര്‍ത്തിയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനു ശേഷമാണ് അവര്‍ ഈ രംഗത്തേക്ക് വന്നത്. അത് അവര്‍ക്ക് കഴിയുന്ന വിധത്തില്‍ ആളുകളെ സഹായിക്കാന്‍ അവരെ പ്രചോദിപ്പിച്ചു. അവര്‍ തന്റെ വീട് കാന്‍സര്‍ രോഗികള്‍ക്കായി തുറന്നുകൊടുത്തു. ഒരേസമയം 120ലധികം സ്ത്രീകള്‍ക്കാണ് അവര്‍ അഭയം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  4 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  4 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  4 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  4 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  4 days ago