HOME
DETAILS

സ്വര്‍ണ വില ഇന്ന് കുറഞ്ഞിട്ടുണ്ടേ...ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് വിട്ടോളൂ; അഡ്വാന്‍സ് ബുക്കിങ്ങും ചെയ്യാം 

  
Web Desk
February 26, 2025 | 10:08 AM

Gold Prices Drop in Kerala Ideal Time to Purchase

കൊച്ചി: കേരളത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ഇതാ സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ആവശ്യമുള്ളവര്‍ ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടോളൂ. റൊക്കം പണം കയ്യിലില്ലെങ്കിലും പ്രശ്‌നമില്ല. അഡ്വാന്‍സ് ബുക്കിങ്ങും നിങ്ങള്‍ ഉപകാരപ്പെടും. കഴിഞ്ഞ ദിവസം കേരളത്തില്‍ റെക്കോര്‍ഡ് വിലയായിരുന്നു രേഖപ്പെടുത്തിയത്.

സ്വര്‍ണവില ആഗോള വിപണിയിലും കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞു എന്നതും കാരണമാണ്. ്‌തേസമയം, ക്രൂഡ് ഓയില്‍ വില വന്‍ ഇടിവില്‍ നിന്ന് നേരിയ തോതില്‍ തിരിച്ചുകയറിയിട്ടുണ്ട്.. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വിലയും വന്‍തോതില്‍ ഇടിഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതസമയം, ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ വിറ്റഴിക്കല്‍ വന്‍തോതില്‍ നടക്കുന്നതാണ് വില കുറയാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 64400 രൂപയാണ്. 200 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8050 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 6620 രൂപയായിട്ടുണ്ട്. വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായി. 2 രൂപ കുറഞ്ഞ് ഗ്രാമിന് 105 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2919 ഡോളര്‍ ആണ് ഇന്നത്തെ വില. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ വിലയില്‍ ഇനിയും മാറ്റം വന്നേക്കാം. 2940 ഡോളര്‍ വരെ ഉയര്‍ന്ന ശേഷമാണ് ഇടിഞ്ഞത്.

106.42 എന്ന നിരക്കിലാണ് ഡോളര്‍ സൂചികയുള്ളത്. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കുമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറയുന്നതായാണ് കാണുന്നത്. ഡോളറിനെതിരെ 87.17 എന്ന നിരക്കിലാണ് ഇന്ന് രൂപ. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചാലാണ് സ്വര്‍ണവില കുറയുന്നത്. അതിനാല്‍ ഡോളര്‍രൂപ മൂല്യ വ്യതിയാനം കൂടി പരിശോധിച്ചാണ് കേരളത്തില്‍ എല്ലാ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  5 days ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് മലയാളികൾ മരിച്ചു

uae
  •  5 days ago
No Image

വെനിസ്വേലയിൽ 'ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉറപ്പാക്കണം': മഡൂറോയുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി മാർപാപ്പ

International
  •  5 days ago
No Image

'വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ് കുമാർ

Kerala
  •  5 days ago
No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  5 days ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  5 days ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  5 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  5 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  5 days ago
No Image

മുന്നിൽ മലയാളിയും രണ്ട് താരങ്ങളും മാത്രം; എന്നിട്ടും 100 അടിച്ച് ഒന്നാമനായി ഗെയ്ക്വാദ്

Cricket
  •  5 days ago