HOME
DETAILS

ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി

  
Web Desk
February 26 2025 | 16:02 PM

 Trumps first cabinet meeting today Mass resignation of DoGE officials in protest against Musk

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ ചേരും. എല്ലാ വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന യോഗത്തിൽ, ക്യാബിനറ്റ് അംഗമല്ലെങ്കിലും ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DoGE) തലവൻ ഇലോൺ മസ്‌ക് പങ്കെടുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം, മസ്കിന്റെ നടപടികളെ തുടർന്ന് ഡോജ്-ൽ നിന്നും കൂട്ടരാജി നടത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. 21 ഉദ്യോഗസ്ഥർ ഒരേ സമയം രാജിവച്ചതോടെ സർക്കാർ സംവിധാനങ്ങളിലെ വിശ്വാസം തകർക്കുന്നുവെന്നാരോപിച്ച് പ്രതിഷേധം ശക്തമായി.

ട്രംപിന്റെ അധികാരത്തിൽ തിരിച്ചെത്തിയശേഷമുള്ള പ്രധാന പ്രഖ്യാപനമായിരുന്നു ഡോജ് . ഇലോൺ മസ്‌കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ വകുപ്പിനെതിരെ ഇപ്പോൾ ഭരണകൂടത്തിനുള്ളിലും വലിയ വിമർശനം ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച്, "Justify Your Job" എന്ന മസ്‌കിന്റെ ഇമെയിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.

ഫെഡറൽ ജീവനക്കാർ സ്വന്തമായി ചെയ്ത ജോലികൾ വ്യക്തമാക്കണമെന്ന് അല്ലെങ്കിൽ അവർ രാജിവെച്ചതായി കണക്കാക്കുമെന്നായിരുന്നു മസ്‌കിന്റെ ഇമെയിൽ. ഇതിനെതിരെ FBI മേധാവി കാഷ് പട്ടേൽ തന്നെ രംഗത്തെത്തിയതും ശ്രദ്ധേയമായി.

ഡോജ് നിലവിൽ വന്നതോടെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാരുടെ ഉദ്യോഗം നഷ്ടപ്പെട്ടതിനാൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്

Kerala
  •  2 days ago
No Image

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം 11 മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത

National
  •  2 days ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്‌സ്

Football
  •  2 days ago
No Image

കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ

Kuwait
  •  2 days ago
No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ ആര്‍ടിഎ

uae
  •  2 days ago
No Image

സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി

National
  •  2 days ago
No Image

ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും അവന് ലോകകപ്പ് നേടാൻ സാധിച്ചില്ല: മെസി

Football
  •  2 days ago
No Image

സ്‌കൂളില്‍ അടിപിടി; വിദ്യാര്‍ത്ഥികളോട് 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യാന്‍ ഉത്തരവിട്ട് റാസല്‍ഖൈമ കോടതി

uae
  •  2 days ago
No Image

രാജസ്ഥാൻ ക്യാപ്റ്റന്റെ റെക്കോർഡും തകർന്നുവീണു; തോൽവിയിലും ചരിത്രമെഴുതി 14കാരൻ

Cricket
  •  2 days ago
No Image

ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്റുകളെന്ന് ഷൈന്‍, അവര്‍ക്ക് പണം നല്‍കും; പരിശോധന സിനിമ സെറ്റുകളിലേക്കും, ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും

Kerala
  •  2 days ago