തൃക്കണ്ണുകള്‍ കാണാത്ത കാഴ്ചയൊരുക്കി നാലാം ലിംഗക്കാരുടെ നാലാംകണ്ണ്
തൃശൂര്‍: ഇരു കണ്ണുള്ളവര്‍ മൂന്നാം കണ്ണു തുറന്നിട്ടും കാണാതെ പോകുന്ന കാഴ്ചകളുടെ വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനം സാഹിത്യ അക്കാദമി ഹാളില്‍ തുടങ്ങി.'4ജി.ദി ഫോര്‍ത്ത് ജെന്‍ഡര്‍'പ്രദര്‍ശനം നടന്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
ഒളിമ്പിക്‌സിലെ ഓട്ട മത്സരമാണെങ്കിലും വിജയം നേടിയാല്‍ ഒന്നാമനും രണ്ടാമനും മൂന്നാമനും ആദ്യം നോക്കുന്നത് പത്രക്കാരെന്ന നാലാമനെയാണ്. കുടിവെള്ളം നിലച്ചാല്‍, തെരുവ് വിളക്കണഞ്ഞാല്‍, ആശുപത്രിയില്‍ മരുന്നിന് പോലും കാരുണ്യമില്ലാതായാല്‍, നീതി കിട്ടാതായാല്‍ പൊലിസോ, വക്കീലോ ചിലപ്പോള്‍ ജഡ്ജി പോലും തിരയുന്നതും ഈ നാലാംലിംഗക്കാരനെയായിരിക്കും. ഏത് പേരിട്ട് വിളിച്ചാലും വിളിപ്പുറത്ത് തങ്ങളുണ്ടാകുമെന്നും അവര്‍ ഉറപ്പുനല്‍കുന്നു.
അപകടത്തില്‍ പെട്ട് ചോരയില്‍ കുളിച്ചയാളിന് യുവതികള്‍ പ്രഥമ ശ്രൂശ്രൂഷ നല്‍കുന്ന'രക്ത ബന്ധം' എന്ന ചിത്രം മുതല്‍ അപകടത്തില്‍ മരിച്ച അഞ്ചു വയസുകാരിയുടെ മൃതദേഹം ഗുരുതര പരുക്കേറ്റ മാതാവിനരികിലൂടെ കടന്നു പോകുന്ന 'പോവരുതേ...എന്‍ കണ്‍മണീ' എന്ന മാതൃവിലാപം, തെരുവ് നായ വലിച്ചു കീറിയ കുഞ്ഞിന്റെ കരളലിയിക്കുന്ന ചിത്രം അടക്കമുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
പത്ര പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പത്ര പ്രവര്‍ത്തകരെ ആക്ഷേപിക്കാന്‍ അഭിഭാഷകര്‍ ഉപയോഗിച്ചതാണ് 'നാലാം ലിംഗക്കാര്‍'എന്ന പ്രയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."