HOME
DETAILS

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം';  ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്

  
February 28 2025 | 11:02 AM

citu-leaders-against- S MINI asha-workers-protest

പത്തനംതിട്ട: ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ്. മിനിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ഹര്‍ഷകുമാര്‍. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നായിരുന്നു അധിക്ഷേപം. 

 ''സമരത്തിന്റെ ചെലവില്‍ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. കേരളത്തിലെ ബസ്റ്റാന്‍ഡുകളുടെ മുമ്പില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നിലെന്നും  അതിന്റെ നേതാവാണ് മിനിയെന്നും ഹര്‍ഷകുമാര്‍ ആരോപിച്ചു. 

വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് 300 രൂപയില്‍ നിന്ന് ഓണറേറിയം 500 രൂപയാക്കി ഉയര്‍ത്തിയത്. അത് 1000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം നടന്നു. അപ്പോഴൊന്നും ഈ പാട്ട കുലുക്കി പാര്‍ട്ടിയെ എങ്ങും കണ്ടില്ലെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.

തന്നെ നികൃഷ്ട ജീവിയെന്ന് വിളിച്ചില്ലല്ലോ എന്നതില്‍ ആശ്വാസമുണ്ടെന്ന് മിനി പ്രതികരിച്ചു. ആശാ വര്‍ക്കര്‍മാരുടെ സമരത്തോടെ സിഐടിയുവിന്റെ ആണിക്കല്ല് ഇളകി. ആക്ഷേപങ്ങള്‍ക്ക് പൊതുജനം മറുപടി നല്‍കുമെന്നും ആശ സമരസമിതി നേതാവ് എസ് മിനി പ്രതികരിച്ചു. 51 വെട്ടൊക്കെയാണ് പതിവു രീതി. അത് തനിക്ക് നേരെ ഉണ്ടായില്ല എന്നതില്‍ സന്തോഷമുണ്ടെന്നും മിനി പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവപര്യന്തം തടവ് 20 വർഷമായി കുറച്ച അമീറിന്റെ ഉത്തരവ്; കുവൈത്തിൽ പ്രവാസികളടക്കം 30 പേർക്ക് ജയിൽ മോചനം

Kuwait
  •  4 days ago
No Image

ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി

National
  •  4 days ago
No Image

കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന്‍ കൂടി; പേരും ആയി

Saudi-arabia
  •  4 days ago
No Image

മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന് 

qatar
  •  4 days ago
No Image

പുതിയ ഹജ്ജ് ചട്ടങ്ങൾ: പ്രവേശന നിയമങ്ങൾ, പെർമിറ്റുകൾ എന്നിവയെക്കുറിച്ച് അറിയാം

Saudi-arabia
  •  4 days ago
No Image

'എന്റെ മരണം വെറുമൊരു അക്കത്തിലൊതുങ്ങിപ്പോവരുത്' ഗസ്സയുടെ മരണവീഥികളിലേക്ക് തുറന്നു വെച്ച കാമറക്കണ്ണായിരുന്നു ഫാത്തിമ ഹസൂന 

International
  •  4 days ago
No Image

പൗരത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഡിഎന്‍എ, ബയോമെട്രിക്‌ പരിശോധന ഉപയോഗിക്കാന്‍ കുവൈത്ത്

Kuwait
  •  4 days ago
No Image

ദിവ്യ എസ് അയ്യര്‍ക്കെതിരെ അശ്ലീല കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

കണ്ണില്ലാ ക്രൂരതക്ക് പേരോ ഡോക്ടര്‍; 77 കാരനെ മര്‍ദിക്കുന്ന ഡോക്ടറുടെ ദൃശ്യം വൈറല്‍; സംഭവം മധ്യപ്രദേശില്‍

National
  •  4 days ago