HOME
DETAILS

മെസിയും റൊണാൾഡൊയുമല്ല, ഫുട്ബോളിലെ ഒരേയൊരു രാജാവ് അദ്ദേഹമാണ്: നെയ്മർ

  
Web Desk
February 28 2025 | 14:02 PM

Neymar talks pele is the king of football

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ഏറ്റവും മികച്ച താരമാരാണെന്ന് ഫുട്ബോൾ ലോകത്ത് എല്ലാ കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാ വിഷയമാണ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി റൊണാൾഡോയെയും മെസിയെയും  മറികടന്നുകൊണ്ട് ബ്രസീൽ ഇതിഹാസം പെലെയെയാണ് നെയ്മർ തെരഞ്ഞെടുത്തത്. ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെയ്മർ. പെലെയെ ഒരേയൊരു കിങ് എന്നാണ് നെയ്മർ വിശേഷിപ്പിച്ചത്. 

'എനിക്ക് ഫുട്ബോളിലെ രാജാവാകാൻ ആഗ്രഹമില്ലായിരുന്നു എന്നല്ല ഫുട്ബോളിൽ എനിക്ക് ഒരേയൊരു രാജാവേയുള്ളൂ അത് പെലെയാണ്. ഫുട്ബോളിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. നിരവധി പരുക്കുകൾ എന്റെ കരിയറിൽ സംഭവിച്ചു. ഇത് എനിക്ക് വലിയ നഷ്ടങ്ങളാണ് നൽകിയത്. എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഞാൻ സ്വപ്നം കണ്ട കാര്യങ്ങളെല്ലാം ഞാൻ നേടിയിട്ടുണ്ട്. മാത്രമല്ല ഞാൻ സ്വപ്നങ്ങൾ കാണാത്ത പല കാര്യങ്ങളും എന്റെയും എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റിയതിൽ ഞാൻ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവനാണ്,' നെയ്മർ പറഞ്ഞു. 

നിലവിൽ ബ്രസീലിയൻ ക്ലബ് സാന്റോസിന്റെ താരമാണ് നെയ്മർ. അടുത്തിടെ ബ്രസീൽ ക്ലബിന് വേണ്ടി നെയ്മർ ഒരു തകർപ്പൻ ഗോൾ നേടിയിരുന്നു. ഇന്റർ ഡിലിമേക്കെതിരായ മത്സരത്തിൽ കോർണർ കിക്കിൽ നിന്നും നേരിട്ട് എതിരാളികളുടെ പോസ്റ്റിൽ പന്തെത്തിച്ചു കൊണ്ടാണ് നെയ്മർ അത്ഭുത ഗോൾ നേടിയത്. സഊദി ക്ലബായ അൽ ഹിലാലിൽ നിന്നാണ് നെയ്മർ തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയത്. സാൻ്റോസിൽ വീണ്ടും എത്തുന്നതിന് മുന്നോടിയായി 225 മത്സരങ്ങളിൽ നിന്നും 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നെയ്മർ നേടിയിരുന്നത്. 

neymar.jpg

അതേസമയം പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  10 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  10 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  10 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  11 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  12 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  13 hours ago
No Image

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്‍റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു

National
  •  14 hours ago
No Image

ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും

Kerala
  •  14 hours ago