HOME
DETAILS

രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ച്വറിയുമായി മലയാളി താരം; കിരീട സ്വപ്നങ്ങൾ അവസാനിക്കുന്നു

  
Web Desk
March 01 2025 | 11:03 AM

karun nair score century vs kerala in ranji trophy final

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിവസം അവസാനിച്ചിരിക്കുകയാണ്. നാലാം ദിനം കളി നിർത്തുമ്പോൾ വിദർഭ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിലാണ്. നിലവിൽ വിദർഭയുടെ ലീഡ് 256 റൺസിലേക്ക് കടന്നിരിക്കുകയാണ്. ലീഡ് നേടിയതിന്റെ മുൻ തൂക്കത്തിൽ ഇനി മത്സരം സമനില ആയാൽ പോലും വിദർഭക്ക്‌ കിരീടം സ്വന്തമാക്കാം. ഇനി ഫൈനലിൽ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ കേരളത്തിന്റെ രഞ്ജി കിരീട പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. 

രണ്ടാം ഇന്നിങ്സിൽ വിദർഭയ്ക്ക് വേണ്ടി മലയാളി താരം കരുൺ നായർ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. 250 പന്തിൽ 132 റൺസ് നേടിയാണ് കരുൺ ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്. 10 ഫോറുകളും രണ്ട് സിക്സുകളും ആണ് ഇതുവരെ താരം നേടിയിട്ടുള്ളത്. ഡാനിഷ് മാലേവാർ അർദ്ധ സെഞ്ച്വറിയും നേടി മികച്ചു നിന്നു. 162 പന്തിൽ അഞ്ചു ഫോറുകൾ ഉൾപ്പെടെ 73 റൺസാണ് താരം നേടിയത്. കേരളത്തിനു വേണ്ടി ഇതുവരെ എംഡി നിതീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, ആദിത്യ സാർവതേ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഒന്നാം ഇന്നിങ്സിൽ 342 റൺസിനാണ് കേരളം പുറത്തായത്. ക്യാപ്റ്റൻ സച്ചിൻ ബേബി 98 റൺസ് നേടി മികച്ച പ്രകടനം നടത്തി. 10 ഫോറുകൾ ആയിരുന്നു സച്ചിൻ നേടിയത്.  ആദിത്യ സാർവതെ 185 പന്തിൽ 79 റൺസും അഹമ്മദ് ഇമ്രാൻ 83 പന്തിൽ 37 റൺസും മുഹമ്മദ് അസ്ഹുദീൻ 59 പന്തിൽ 34 റൺസും നേടി. വിദർയുടെ ബൗളിങ്ങിൽ രേഖാഡെ, ഹർഷ് ദുബെ, ദാർശൻ നാൽക്കണ്ടെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി തിളങ്ങി. യാഷ് താക്കൂർ ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത വിദർഭ 379 റൺസിനാണ് പുറത്തായത്. ഡാനിഷ് മാലേവാറിന്റെ സെഞ്ച്വറി കരുത്തിലാണ് വിദർഭ മികച്ച സ്കോർ സ്വന്തമാക്കിയത്. 285 പന്തിൽ 153 റൺസാണ് താരം നേടിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു മാലേവാറിന്റെ ഇന്നിങ്‌സ്. കരുൺ നായർ അർദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 188 പന്തിൽ 86 റൺസാണ് കരുൺ നേടിയത്. 

കേരളത്തിനായി ഏദൻ ആപ്പിൾ ടോം, എംഡി നിതീഷ് എന്നിവർ ഓരോ വിക്കറ്റുകൾ നേടി തിളങ്ങി. നെടുമൻകുഴി ബേസിൽ രണ്ട് വിക്കറ്റും ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ പൊടിക്കാറ്റ് ഉടൻ നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകർ

qatar
  •  2 days ago
No Image

ഏറ്റുമാനൂരില്‍ അഭിഭാഷകയായ യുവതിയും രണ്ടു മക്കളും ആറ്റില്‍ ചാടി മരിച്ചു

Kerala
  •  2 days ago
No Image

എഐയില്‍ ആഗോള ശക്തിയാകാന്‍ സഊദി; സ്‌കൂളുകളില്‍  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠിപ്പിക്കും

Saudi-arabia
  •  2 days ago
No Image

ഖത്തർ എയർവേയ്സ് ടിക്കറ്റ് ബുക്ക്‌ ചെയ്യൂ; 10% ഫാമിലി ഡേ ഓഫർ ഇന്ന് മാത്രം 

qatar
  •  2 days ago
No Image

'ആര്‍എസ്എസ് രാജ്യ താല്‍പര്യത്തിനായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ അടിക്കേണ്ടി വരില്ലായിരുന്നു': മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

National
  •  2 days ago
No Image

വീണ്ടും കൊമ്പുകോര്‍ത്ത് ഗവര്‍ണര്‍; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് ആരോപണം; വിമര്‍ശിച്ച് ഡിഎംകെ

National
  •  2 days ago
No Image

'ജാഗ്രത പാലിക്കുക'; അലഹാബാദ് ഹൈക്കോടതിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

National
  •  2 days ago
No Image

'മുനമ്പം കോടതിയിലിരിക്കുന്ന വിഷയം, പരിഹാരം...' വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് സമ്മതിച്ച് കേന്ദ്രം

Kerala
  •  2 days ago
No Image

ദുബൈയില്‍ ലാന്‍ഡ് ചെയ്തോ? ഇപ്പോള്‍ വൈഫൈ തേടി ഓടേണ്ട! ഫ്രീ ഡാറ്റ വേണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

uae
  •  2 days ago
No Image

യുഎഇയിലെ പുതിയ മുസ്‌ലിം വ്യക്തി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; അറിയാം പ്രധാന കാര്യങ്ങള്‍

uae
  •  2 days ago