HOME
DETAILS

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്

  
Ajay
March 01 2025 | 13:03 PM

Venjaramood massacre No financial problems let police find truth Afans father

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് റഹീം സാമ്പത്തിക പ്രതിസന്ധിയെന്നത് കൃത്യമായ സത്യാവസ്ഥയല്ലെന്ന് വ്യക്തമാക്കി. കുടുംബത്തിന് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളില്ലായിരുന്നുവെന്നും വീട്ടുകാരുമായി സ്ഥിരമായി സംസാരിച്ചിരുന്നതായും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

ഷെമീനയുടെ ആരോഗ്യനില മെച്ചപ്പെടുന്നു

കൂട്ടക്കൊലയിൽ നിന്ന് അതിജീവിച്ച ഷെമീനയുടെ ആരോഗ്യനില മെച്ചപ്പെടുകയാണ്. ഇന്നലെത്തെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് ഷെമീനയുടെ നില, സംസാരത്തിലും മാറ്റം വന്നിരിയ്ക്കുന്നു. കുടുംബത്തിനായി എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും റഹീം അഭ്യർത്ഥിച്ചു.

"എനിക്ക് കടം ഇല്ല, സംഭവത്തിന്റെ പിന്നിലെ സത്യം പൊലിസ് കണ്ടെത്തട്ടെ"

മകനുമായി നിരന്തരം സംസാരിച്ചിരുന്നുവെന്നും വിദേശത്ത് നിന്ന് പണം അയച്ചെങ്കിലും കടബാധ്യതയൊന്നുമില്ലായിരുന്നുവെന്നും റഹീം വ്യക്തമാക്കി. സംഭവത്തിന്റെ സത്യാവസ്ഥ പൊലിസ് തെളിയിക്കട്ടെയെന്നും കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയുന്നില്ലെന്നുമാണ് റഹീമിന്റെ പ്രതികരണം.

കുടുംബത്തിന് 65 ലക്ഷം കടം? – റഹീമിന്റെ മൊഴി

അഫാന്റെ അച്ഛൻ റഹീം പൊലിസിന് നൽകിയ മൊഴി പുറത്ത് വന്നിരിക്കുകയാണ്. കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നാണ് റഹീം പൊലിസിന് അറിയിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയുടെ ബാങ്ക് ലോൺ, ബന്ധുവിൽ നിന്നുള്ള വായ്പ തുടങ്ങിയ ചില ബാധ്യതകൾ അറിയാമായിരുന്നെങ്കിലും അതിലധികം കടബാധ്യതയുണ്ടെന്ന കാര്യത്തിൽ അറിവില്ലെന്ന് റഹീം പറഞ്ഞു.

ഒളിവിലായിരുന്ന പിതാവ്, മകന്റെ ബന്ധം, സ്വർണമാല പണയം

അഫാൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും ആ പെൺകുട്ടിയുടെ സ്വർണമാല പണയം വെച്ചിരുന്നതായും റഹീം പറഞ്ഞു. ഈ മാല പണയം വെച്ച പണം തിരികെ നൽകാനായി 60,000 രൂപ നാട്ടിലേക്കയച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കടബാധ്യതയെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നുവെന്നും സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറില്ലായിരുന്നുവെന്നും അടുത്തിടെ വീട്ടിൽ നടന്ന കാര്യങ്ങൾ അറിയില്ലെന്നും റഹീം പൊലിസിന് മൊഴി നൽകി.

കൂട്ടക്കൊലയ്ക്ക് പിന്നിലെ വൻ കടബാധ്യത

പൊലീസ് അന്വേഷണത്തിൽ, അഫാനും ഉമ്മ ഷെമീനയും 14 പേരിൽ നിന്ന് 65 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി സ്ഥിരീകരിച്ചു. ഈ കടം തിരിച്ചടയ്ക്കാൻ കഴിയാതെ കടക്കാർ നിരന്തരം കടം തിരികെ ചോദിച്ചതാണ് കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കിയത്. ഇതിന്റെ സമ്മർദത്തിലാണ് കുടുംബം കൂട്ട ആത്മഹത്യ ആലോചിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 സാമ്പത്തിക തർക്കം

അഫാന്റെ അമ്മ ഷെമീന ചിട്ടി നടത്തുകയും അതിലൂടെ പണം നഷ്ടമാകുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി തുക ലഭിച്ചെങ്കിലും പണം നൽകാൻ സാധിച്ചില്ല. ഇതേ തുടർന്നുണ്ടായ തർക്കങ്ങൾ അഫാന്റെയും ലത്തീഫിന്റെയും ബന്ധം വഷളാക്കുകയും ചെയ്തു. ലത്തീഫിനെതിരെ അഫാൻ മോശമായി സംസാരിച്ചതായി അടുത്ത ബന്ധുക്കളോട് ലത്തീഫ് പറഞ്ഞിരുന്നതായും പൊലീസ് വ്യക്തമാക്കി.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  10 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  10 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  10 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  12 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  12 hours ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  13 hours ago