HOME
DETAILS

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

  
March 02, 2025 | 9:25 AM

22 vehicles were stolen and finally the Kuwaiti police arrested the couple who were stealing the vehicles

കുവൈത്ത് സിറ്റി: വാഹന മോഷണം പതിവാക്കിയ ദമ്പതികളെ അറസ്റ്റു ചെയ്ത് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ്. കുറ്റകുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് നടത്തിയ അന്വേഷണ ഫലമായാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ മോഷ്ടിച്ച ദമ്പതികള്‍, വാഹനങ്ങള്‍ മോഷ്ടിക്കാന്‍ പ്രൊഫഷണല്‍ ഉപകരണങ്ങള്‍ അടക്കം ഉപയോഗിച്ചിരുന്നു. 

സമഗ്രമായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് മോഷണങ്ങളിലെ പ്രതികള്‍ എന്നു സംശയിക്കപ്പെട്ട തൊഴില്‍രഹിതരായ ദമ്പതികളെ അധികൃതര്‍ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്. മോഷ്ടിച്ച വാഹനങ്ങള്‍ കുറച്ചുകാലം ഉപയോഗിച്ച ശേഷം അവ പൊളിച്ചുവില്‍ക്കുന്ന രീതിയായിരുന്നു ഇവര്‍ അവലംബിച്ചുപോന്നിരുന്നത്. ആന്‍ഡലസ് പ്രദേശത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഒന്നിലധികം ഗവര്‍ണറേറ്റുകളിലായി 22 വാഹന മോഷണങ്ങള്‍ നടത്തിയതായി സമ്മതിച്ചു. ഇവരില്‍ നിന്നും മോഷ്ടിച്ച 15 വാഹനങ്ങളും വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്ട്‌സും അധികൃതര്‍ കണ്ടെടുത്തു.

പ്രതികളെയും മോഷ്ടിച്ച സ്വത്തുക്കളെയും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. എല്ലാത്തരം കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ സേനയുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന അടിയന്തര നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാനും പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

22 vehicles were stolen, and finally the Kuwaiti police arrested the couple who were stealing the vehicles

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  a month ago
No Image

വിറങ്ങലിച്ച് ഫുട്ബോൾ ലോകം; വെനസ്വേലൻ ഭൂകമ്പത്തിൽ അർജന്റീനിയൻ താരത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം!

Football
  •  a month ago
No Image

ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകർന്നു വീണ് അപകടം; 11 പേർ മരിച്ചു

International
  •  a month ago
No Image

സസ്‌പെൻസിന് ഒടുക്കം; രണ്ടാം ടി20യിൽ രണ്ട് പുത്തൻ താരങ്ങളുമായി ടീം ഇന്ത്യ, ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്തു!

Cricket
  •  a month ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം

Kerala
  •  a month ago
No Image

'സഞ്ജുവിന്റെ ഭാഗ്യം അത്ര നല്ലതല്ല, എനിക്ക് ആശങ്കയുണ്ട്'; മലയാളി താരത്തെക്കുറിച്ച് ആകാശ് ചോപ്ര

Cricket
  •  a month ago
No Image

40-ാം വയസ്സിലും വിസ്മയം; റെക്കോർഡ് ചരിത്രവുമായി ലൂക്കാ മോഡ്രിച്ച്

Football
  •  a month ago
No Image

നെടുമ്പാശേരിയില്‍ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

തോറ്റാൽ മരണം! 1974-ൽ ജീവനായി ഓടിയവർ; 2026-ൽ ഇംഗ്ലണ്ടിനെ വിറപ്പിക്കാൻ പ്രീ-ക്വാർട്ടറിൽ ബൂട്ടുകെട്ടുമ്പോൾ; In-Depth Story

Football
  •  a month ago
No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  a month ago