HOME
DETAILS

റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു

  
March 02 2025 | 15:03 PM

 Ramadan Rush Saudi Arabia Increases Seats on Haramain Express Trains by 18

റിയാദ്: റമദാനിൽ വിശ്വാസികളുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് മക്കക്കും മദീനക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റുകൾ വർധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സഊദി അറേബ്യൻ റെയിൽവേ (എസ്.എ.ആർ) അറിയിച്ചു. ഏകദേശം 16 ലക്ഷം സീറ്റുകളാണ് റമദാനിൽ മക്കക്കും മദീനക്കുമിടയിലെ യാത്രക്കായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണിത്.

തീര്‍ഥാടകരുടെ സഞ്ചാരം എളുപ്പമാക്കുക, ആസ്വാദ്യകരമായ യാത്രാനുഭവം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണിതെന്ന് സഊദി റെയില്‍വേ കമ്പനി (എസ്എആര്‍) അറിയിച്ചു. ഇതിന്റെ ഭാഗമായി യാത്രകളുടെയും സീറ്റുകളുടെയും എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ ഓപ്പറേറ്ററായ സഊദി  സ്പാനിഷ് റെയില്‍വേ പ്രോജക്ട് കമ്പനിയുമായി സഹകരിച്ച്, സീസണിലെ സര്‍വിസുകളുടെ എണ്ണം 3,410 ആയി ഉയര്‍ത്തിയതായി എസ്എആര്‍ വ്യക്തമാക്കി. 2024നെ അപേക്ഷിച്ച് ഇത് 21 ശതമാനം കൂടുതലാണ്. ഇതോടെ ഏകദേശം 1.6 ദശലക്ഷം സീറ്റുകള്‍ വര്‍ധിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തില്‍ 18 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. റമദാനില്‍ ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനവ് പരിഗണിച്ചാണ് ഈ തീരുമാനം. റമദാനിന്റെ ആദ്യ ആഴ്ചയില്‍ പ്രതിദിനം 100 ട്രിപ്പുകളുമായി പ്രതിദിന പ്രവര്‍ത്തനം ആരംഭിക്കും. പിന്നീട് മാര്‍ച്ച് 14ാം തീയതിയോടെ ഇത് പ്രതിദിനം 120 ട്രിപ്പുകളായി ഉയര്‍ത്തും, തിരക്കേറിയ ദിവസങ്ങളില്‍130 ട്രിപ്പുകള്‍ വരെയുണ്ടാകും.

മക്ക, ജിദ്ദ, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം, മദീന എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളില്‍ ഒന്നാണ്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ ആധുനിക ഗതാഗത സംവിധാനം ഏറെ സഹായകമാണ്.

 To accommodate the increased demand during Ramadan, Saudi Arabia has boosted the seating capacity on Haramain Express trains, which connect Mecca and Medina, by 18%.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-04-2025

PSC/UPSC
  •  a day ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ

latest
  •  a day ago
No Image

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

National
  •  a day ago
No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  a day ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  a day ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  2 days ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  2 days ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  2 days ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  2 days ago