വടകരയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: വടകര വില്ല്യാപ്പിള്ളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിന് അകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി അനന്യ (17)യാണ് മരിച്ചത്.
തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങിയ അനന്യയെ വൈകുന്നേരം ആറരയോടെ വീട്ടുകാർ കിടപ്പുമുറിയിൽ അപ്രതീക്ഷിതമായി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടകര പൊലീസ് സംഭവസ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."