HOME
DETAILS

വഴിയില്‍ കേടാകുന്ന ബസുകള്‍ നന്നാക്കാന്‍ ഇനി കെ.എസ്.ആര്‍.ടി.സിയുടെ റാപ്പിഡ് ടീം

  
Laila
March 07 2025 | 03:03 AM

KSRTCs Rapid Team will now repair buses that break down on the road

തിരുവനന്തപുരം: റോഡരികില്‍ ബസുകള്‍ കേടായി കിടക്കുന്നത് ഒഴിവാക്കി എത്രയും വേഗം തകരാര്‍ പപരിഹരിച്ച് യാത്ര പുനരാരംഭിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ റാപ്പിഡ് റിപ്പയര്‍ ടീം സജ്ജമായി. ടീമിനു വേണ്ടി 10 മിനി ട്രക്കുകളും കെ.എസ്.ആര്‍.ടി.സി സജ്ജീകരിച്ചിട്ടുണ്ട്. ഇവ ഉടൻ നിരത്തിലിറങ്ങും.  

നിലവില്‍ ബസുകൾ തകരാറിലായാൽ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ അറിയിച്ച് അവിടെ നിന്ന് വലിയ വര്‍ക്ക് ഷോപ്പ് വാനുകള്‍ അയച്ച് അറ്റകുറ്റപ്പണി നടത്തുന്ന സംവിധാനമാണുള്ളത്. കെ.എസ്.ആര്‍.ടി.സിയുടെ മൊബൈല്‍ വര്‍ക്‌ഷോപ് വാനുകള്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. അതിനാല്‍ ഇവയ്ക്ക് വേഗത്തിൽ ഓടിയെത്താന്‍ കഴിയുന്നില്ല. ഇതു പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. 

വര്‍ക്‌ഷോപ് ജീവനക്കാര്‍ക്ക് ഉപകരണങ്ങളുമായി അടിയന്തരമായി എത്താന്‍ അലുമിനിയം ബോഡി ചെയ്ത മിനി ട്രക്കുകള്‍ ആണ് കെ.എസ്.ആര്‍.ടി.സി വാങ്ങിയത്. കഴിഞ്ഞ ജൂലൈയിലാണ് ഇതുസംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചത്. പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 10 റാപ്പിഡ് റിപ്പയര്‍ ടീം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ആവശ്യമായ മെക്കാനിക്, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍ തുടങ്ങിയവയും വണ്ടിയിലുണ്ടാകും. അന്തര്‍സംസ്ഥാന സര്‍വിസുകള്‍ ഉള്‍പ്പെടെ ബ്രേക്ക്ഡൗണാകുന്ന ബസുകളുടെ തകരാറുകള്‍ പരിഹരിക്കുന്ന തരത്തില്‍ പ്രത്യേക പ്രദേശങ്ങള്‍ തിരിച്ച് ടീമുകളെ നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  2 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  2 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  2 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  2 days ago