HOME
DETAILS

UAE tourist permit | ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ടൂറിസ്റ്റ് പെര്‍മിറ്റ് എടുക്കാനുള്ള ചെലവ്, യോഗ്യത, ഇവിസ, വിസ ഓണ്‍ അറൈവല്‍; നിങ്ങള്‍ അറിയേണ്ടതെല്ലാം

  
Web Desk
March 07, 2025 | 3:41 AM

UAE tourist permit for Indians Cost eligibility

വിദേശത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ആദ്യ ഡെസ്റ്റിനേഷനുകളിലൊന്നാണ് യുഎഇയിലെ എമിറേറ്റുകള്‍. എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ആണ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്. 2024 ലെ സര്‍വേ പ്രകാരം ഇന്ത്യയിലെ താമസക്കാരുടെ മികച്ച അഞ്ച് സ്വപ്‌ന കേന്ദ്രങ്ങളില്‍ യുഎഇയും ഉള്‍പ്പെടും. അത്തരക്കാര്‍ക്ക് വിസിറ്റ് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആണ് വിശദീകരിക്കാന്‍ പോകുന്നത്. 


വിവിധയിനം വിസിറ്റ് വിസകള്‍, ചെലവ് (Types of visit visa, cost) 

വ്യത്യസ്ത വാലിഡിറ്റികളോടെ (സാധുത) യുഎഇ വാഗ്ദാനം ചെയ്യുന്ന വിവിധ തരം ടൂറിസ്റ്റ് വിസകളുണ്ട്. പ്രധാനമായും ഇവയാണത്: 

ടൈപ്പ് 1: ഹ്രസ്വകാല ടൂറിസ്റ്റ് വിസ, സിംഗിള്‍ എന്‍ട്രി: പ്രവേശന തീയതി മുതല്‍ 30 ദിവസം വരെ സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായ വിസ. ഫീസ് 250 ദിര്‍ഹം. (ഏകദേശം 6,000 രൂപയ്ക്ക് താഴെ)

ടൈപ്പ് 2: ഹ്രസ്വകാല ടൂറിസ്റ്റ് വിസ, ഒന്നിലധികം എന്‍ട്രികള്‍: പ്രവേശന തീയതി മുതല്‍ 30 ദിവസം വരെ സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായവ. ഫീസ് 690 ദിര്‍ഹം ആയിരിക്കും. (ഏകദേശം 16,500 രൂപയ്ക്ക് താഴെ)

ടൈപ്പ് 3: ദീര്‍ഘകാല ടൂറിസ്റ്റ് വിസ, സിംഗിള്‍ എന്‍ട്രി: പ്രവേശന തീയതി മുതല്‍ 90 ദിവസത്തേക്ക് സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായവ. ഫീസ് 600 ദിര്‍ഹം ആയിരിക്കും. (ഏകദേശം 14,500 രൂപയ്ക്ക് താഴെ)

ടൈപ്പ് 4: ദീര്‍ഘകാല ടൂറിസ്റ്റ് വിസ, ഒന്നിലധികം എന്‍ട്രികള്‍: പ്രവേശന തീയതി മുതല്‍ 90 ദിവസത്തേക്ക് സാധുതയുള്ളതും നീട്ടാന്‍ കഴിയാത്തതുമായവ. ഫീസ് 1,740 ദിര്‍ഹം ആയിരിക്കും. (ഏകദേശം 41,500 രൂപയ്ക്ക് താഴെ)

ആവശ്യകതകള്‍ (Requirements)

കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള സാധുതയുള്ള പാസ്‌പോര്‍ട്ടിന് പുറമേ, മതിയായ ഫണ്ടുകളുടെ തെളിവ് (കുറഞ്ഞത് 3,000 ദിര്‍ഹം, അതായത് 72,000 രൂപ) കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉണ്ടായിരിക്കണം. ഇതിനൊപ്പം സാധുവായ ഹോട്ടല്‍ ബുക്കിംഗുകളും ഉണ്ടായിരിക്കണം.

ഇവിസ, വിസ ഓണ്‍ അറൈവല്‍ (E-visa, visa-on-arrival)

ചില ഇന്ത്യക്കാര്‍ക്ക് യുഎഇ സന്ദര്‍ശിക്കുമ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാനും വിസ ഓണ്‍ അറൈവല്‍ നേടാനും കഴിയുമെങ്കിലും ഇത് ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമാണ്. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും വാലിഡിറ്റി ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകന് താഴെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസ, റെസിഡന്‍സി പെര്‍മിറ്റ് അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരിക്കണം.

  • US
  • യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍
  • UK
  • സിംഗപ്പൂര്‍
  • ജപ്പാന്‍
  • ദക്ഷിണ കൊറിയ
  • ഓസ്‌ട്രേലിയ
  • ന്യൂസിലാന്‍ഡ്
  • കാനഡ

മുകളില്‍ പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ വിസകള്‍, റെസിഡന്‍സി പെര്‍മിറ്റുകള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ ഉള്ള സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ പ്രവേശന വിസ നല്‍കുന്നതിനുള്ള ഫീസ് 100 ദിര്‍ഹമാണ്. 14 ദിവസത്തേക്ക് കൂടി വിസ നീട്ടുന്നതിനുള്ള ഫീസ് 250 ദിര്‍ഹമാണ്. 60 ദിവസത്തെ വിസ നല്‍കുന്നതിനുള്ള ഫീസും 250 ദിര്‍ഹമാണ്.

The Emirates of the UAE is one of the first destinations for Indians who want to visit abroad. Millions of Indians travel to the UAE every year. According to a 2024 survey, the UAE will be among the top five dream destinations for residents of India. The procedures for obtaining a visit visa for such people are going to be explained.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago