HOME
DETAILS

താനൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ നാട്ടിലേക്ക്; ഇവരെ പൂണെയിലെത്തിച്ചു

  
Farzana
March 07 2025 | 06:03 AM

Missing Tanur Girls Found in Pune to Be Brought Back Home Soon

പുണെ: മലപ്പുറം താനൂരില്‍നിന്ന് കാണാതായ കുട്ടികള്‍ ഒടുവില്‍ നാട്ടിലേക്ക്. രണ്ട് പെണ്‍കുട്ടികളേയും പുണെയിലെത്തിച്ചു. വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷം താത്ക്കാലികമായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റും.

കാണാതായി മണിക്കൂറുകള്‍ക്കകം കുട്ടികളെ മുംബൈ-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ലോനാവാലയില്‍നിന്ന് പുലര്‍ച്ചെ റെയില്‍വേ പൊലിസ് കുട്ടികളെ ആര്‍.പി.എഫിന്റെ സംരക്ഷണയിലാക്കി. ആദ്യം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ കുട്ടികള്‍ വിസമ്മതിച്ചിരുന്നു. കുട്ടികളെ രാത്രിയോടെ നാട്ടില്‍ തിരിച്ചെത്തിക്കാനാകുമെന്നാണ് കരുതുന്നത്.ഇതിനായി കേരള പൊലിസ് പുറപ്പെട്ടിട്ടുണ്ട്. 

ബുധനാഴ്ചയാണ് ഇവരെ കാണാതായത്. പരീക്ഷക്കായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഇരുവരും. പഠനത്തില്‍ സവിശേഷ സഹായം ആവശ്യമുള്ള വിഭാഗത്തില്‍പെട്ട കുട്ടികളാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ ഇരുവരും. പരീക്ഷക്ക് സ്‌കൂളിലെത്താത്തതിനെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ അന്വേഷിച്ചതിനാലാണ് കുട്ടികളെ കാണാതായ വിവരം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വ്യാപക തെരച്ചില്‍ ആരംഭിച്ചു. അതിനിടെ, റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. യുവാവിനൊപ്പം ട്രെയിനില്‍ മുംബൈയിലേക്കാണ് പോയതെന്ന് പൊലിസിന് വ്യക്തമായി.

തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം മുംബെയിലെ മലയാളി നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ ഇവരെത്തിയ ദൃശ്യങ്ങളും പുറത്തുവന്നു. പിന്നാലെ മുംബൈ പൊലിസ് സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടികള്‍ ഇവിടെനിന്നും പോയിരുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ 1.45ഓടെ ലോനാവാലയില്‍വെച്ച് ട്രെയിനില്‍ കണ്ടെത്തുകയായിരുന്നു ഇരവരേയും.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്. എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം എന്നയാളുടെ നമ്പറിലേക്ക് പെണ്‍കുട്ടികള്‍ വിളിച്ചത് നിര്‍ണായകമായി. പെണ്‍കുട്ടികളെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെച്ചതെന്നാണ് ഇയാള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  4 days ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  4 days ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  4 days ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  4 days ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  4 days ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  4 days ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  4 days ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  4 days ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  4 days ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  4 days ago