HOME
DETAILS

'മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിനുമേലുള്ള കടന്നാക്രമണം'; ഏഴ് മുഖ്യമന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ കത്തയച്ചു

  
March 07 2025 | 13:03 PM

mkstalin-writes-letter-to-7states-chiefministers

ചെന്നൈ: ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മണ്ഡല പുനര്‍നിര്‍ണയം ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. ജനസംഖ്യാ നിയന്ത്രണവും മികച്ച ഭരണവും നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയും പാര്‍ലമെന്റിലെ നമ്മുടെ ന്യായമായ ശബ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും ഈ ജനാധിപത്യ അനീതി അനുവദിക്കില്ലെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മാജി എന്നിവര്‍ക്കാണ് കത്തയച്ചത്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാര്‍ക്കും കത്തയച്ചിട്ടുണ്ട്.

2026ന് ശേഷം ജനസംഖ്യാ അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയം നടക്കുകയാണെങ്കില്‍ തമിഴ്‌നാട് അടക്കം ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് ലോക്‌സഭയില്‍ പ്രതിനിധ്യം കുറയുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇത് അനീതിയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  13 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  14 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  14 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  14 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  15 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  16 hours ago