HOME
DETAILS

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന പ്രതിസന്ധി: സര്‍ക്കാറിന് ലാഭം കോടികള്‍, 18,000 അധ്യാപക തസ്തികകളില്‍ ദിവസവേതനക്കാര്‍

  
Muqthar
March 08 2025 | 03:03 AM

Kerala government making profit of crores by of hiring differently-abled students in aided schools

കോഴിക്കോട്: എയ്ഡഡ് സ്‌കൂളുകളെ ഭിന്നശേഷി നിയമനത്തിന്റെ ഊരാക്കുടുക്കില്‍ പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കോടികളുടെ ലാഭം കൊയ്യുന്നു. യോഗ്യരായ ഭിന്നശേഷിക്കാരുടെ കണക്ക് പോലും സര്‍ക്കാര്‍ വശം ഇല്ല.

ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്യേണ്ട തസ്തികകള്‍ മാറ്റിവച്ചാലും മറ്റു തസ്തികകളിലെ നിയമനം അംഗീകരിച്ച് ശമ്പളം നല്‍കുന്നില്ല. ഇതിനെതിരേ എന്‍.എസ്.എസ് സുപ്രിംകോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചത് നിയമനം കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. ഈ മാര്‍ച്ചില്‍ വിരമിക്കുന്നവര്‍ കൂടി ചേരുന്നതോടെ 18,000 അധ്യാപക തസ്തികകളില്‍ ദിവസവേതനക്കാരാകും.
ഇത്രയും തസ്തികകളില്‍ അതിഥി നിയമനം നല്‍കുന്നതോടെ സര്‍ക്കാറിന് കോടികളുടെ ലാഭമാണ് ലഭിക്കുന്നത്. ഈ അധ്യാപകര്‍ക്ക് 10 മാസത്തെ ദിവസവേതനം മാത്രമേ നല്‍കുന്നുള്ളൂ. അതേസമയം, ഓരോ വര്‍ഷവും ഇന്റര്‍വ്യൂ നടത്തി അധ്യാപകരെ എടുക്കുന്നതിനാല്‍ അധ്യാപനത്തിന് തുടര്‍ച്ചയില്ലാതാവുകയും അത് പഠന നിലവാരത്തെ ബാധിക്കുകയും ചെയ്യും.

ഭിന്നശേഷി നിയമനം അംഗീകരിച്ച ശേഷമേ മറ്റു നിയമനങ്ങള്‍ അംഗീകരിക്കൂവെന്ന സര്‍ക്കാര്‍ നിലപാടാണ് 2021 മുതല്‍ നിയമനാംഗീകാരത്തിന് തടസം. എയ്ഡഡ് സ്‌കൂള്‍ നിയമനത്തിന് ഇന്റര്‍വ്യൂ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നതാകട്ടെ, പ്രതിനിധിയെ അനുവദിക്കാതെ നിയമനപ്രക്രിയ തടസപ്പെടുത്തുകയാണ്.
1996 ഫെബ്രുവരി ഏഴു മുതല്‍ 2017 ഏപ്രില്‍ 18 വരെ 3 ശതമാനവും ഏപ്രില്‍ 19 മുതല്‍ നാലു ശതമാനവും തസ്തികകളില്‍ ഭിന്നശേഷിക്കാരെ നിയമിക്കണം എന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത് 2021 നവംബര്‍ 8നാണ്. 2022 ജൂണ്‍ 25നാണ് ഇതു സംബന്ധിച്ച് മാനേജര്‍മാരുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് വകുപ്പ് ഉത്തരവ് നല്‍കുന്നത്. 2018 മുതലുള്ള ഒഴിവുകളില്‍ സംവരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം.

2021 നവംബര്‍ 8നും 2018 നവംബര്‍ 18നും ഇടയില്‍ നിയമിതരായവരെ പിരിച്ചുവിടണമെന്ന നിര്‍ദേശത്തിനെതിരേ അധ്യാപകര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
1996 മുതലുള്ള സംവരണം കണക്കാക്കി തസ്തികകളില്‍ ഭിന്നശേഷിക്കാരെ നിയമിച്ച് അവരുടെ നിയമനം അംഗീകരിക്കപ്പെടുന്നതു വരെ മറ്റു നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് ഇത്രയും വലിയ പ്രതിസന്ധിക്ക് ഇടയാക്കിയത്.

സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ 1,70,000 അധ്യാപക തസ്തികകളാണുള്ളത്. ഇതിന്റെ നാലു ശതമാനമാണ് ഭിന്നശേഷി സംവരണം. യോഗ്യരായ ഇത്രയും ഭിന്നശേഷിക്കാര്‍ ലഭ്യമാണോ എന്ന് സര്‍ക്കാറിന് അറിയില്ല.
പ്രൈമറി, സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി സീനിയര്‍, ഹയര്‍ സെക്കണ്ടറി ജൂനിയര്‍, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സീനിയര്‍, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ജൂനിയര്‍, നോണ്‍ ടീച്ചിംഗ് എന്നിങ്ങനെ എല്ലാ തസ്തികയിലും ആദ്യ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കൂടുതല്‍ തസ്തികകളില്‍ നിയമനം നടത്തുന്ന കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് ഇത്രയും തസ്തിക മാറ്റി വെക്കാന്‍ എളുപ്പമാണ്. ഇങ്ങനെ മാറ്റിവെച്ചിട്ടും നിയമനം അംഗീകരിക്കാത്തതുകൊണ്ടാണ് എന്‍.എസ്.എസ് കോടതിയെ സമീപിച്ചത്. വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകളില്‍ 5 മുതല്‍ തസ്തികകളാണുണ്ടാവുക. ഇതില്‍ ആദ്യത്തെ തസ്തിക ഭിന്ന ശേഷിക്കാര്‍ക്കായി നീക്കി വെക്കുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.


കുഴയ്ക്കുന്ന നടപടിക്രമങ്ങള്‍ ബോക്‌സ്

ഭിന്നശേഷി നിയമനത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ കുഴയ്ക്കുന്നതാണ്. ഭിന്നശേഷി തസ്തികയിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരെ തേടി സ്‌കൂള്‍ മാനേജര്‍ സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ സമീപിക്കണം. അവര്‍ സംസ്ഥാനത്താകെ ഇതു സംബന്ധിച്ച വിവരം അറിയിക്കും.

ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഉള്ളത്. മാത്രവുമല്ല, മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് സ്ഥലംമാറ്റം സാധ്യമല്ലാത്തതിനാല്‍ യാത്രാസൗകര്യവും മറ്റും നോക്കി മാത്രമേ യോഗ്യരായ ഭിന്നശേഷിക്കാര്‍ താല്‍പര്യം അറിയിക്കുകയുള്ളൂ. ഇങ്ങനെ താല്‍പര്യം അറിയിച്ചവരുടെ പട്ടിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് മാനേജറെ അറിയിക്കും. ഈ പട്ടികയില്‍ നിന്ന് വേണം മാനേജര്‍ നിയമനം നടത്താന്‍.

ആദ്യ പരിഗണന കാഴ്ച പരിമിതര്‍ക്കാണ്. ഇവരില്‍ യോഗ്യരായവര്‍ ഇല്ലെന്ന് ഉറപ്പായാല്‍ ശ്രവണ പരിമിതരെയും തുടര്‍ന്ന് അംഗപരിമിതരെയും അതിനുംശേഷം ചലന പരിമിതരെയും പരിഗണിക്കണമെന്നാണ് വ്യവസ്ഥ. ഈ ഓരോന്നിലും ആളുകള്‍ ഇല്ലെന്ന് ബോധ്യപ്പെടാന്‍ സമയമെടുക്കും.
കാഴ്ച പരിമിതര്‍ ഇല്ലെന്ന് എക്‌സ്‌ചേഞ്ച് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ അടുത്തതിലേക്ക് പോകാന്‍ കഴിയൂ. ഇങ്ങനെ ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് ആളില്ലെന്ന് സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അറിയിച്ചാല്‍ മാനേജര്‍ മൂന്ന് മലയാള പത്രങ്ങളിലും രണ്ട് ഇംഗ്ലിഷ് പത്രങ്ങളിലും പരസ്യം നല്‍കണം.

ഈ പ്രക്രിയകളെല്ലാം പൂര്‍ത്തിയാക്കി ഭിന്നശേഷി നിയമനം നടത്താന്‍ ഏറെ സമയമെടുക്കുമെന്നിരിക്കെ മറ്റു നിയമനങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതാണ് വലിയ പ്രതിഷേധത്തിന് ഇടവരുത്തുന്നത്.


Kerala government making profit of crores by of hiring differently-abled students in aided schools



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  2 days ago