HOME
DETAILS

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

  
Web Desk
March 11, 2025 | 4:15 PM

Wayanad rehabilitation Disaster victims will not sign consent forms only 8 people handed over today

വയനാട്: പത്ത് സെൻറ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ, പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിടേണ്ടെന്ന നിലപാടിലാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ പ്രഖ്യാപിച്ച പാക്കേജിനോട് ജനകീയ ആക്ഷൻ കമ്മിറ്റി പ്രത്യക്ഷ വിരോധം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും, വെറും 8 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കുമെന്നു അധികൃതർ അറിയിച്ചു.

ദുരന്തബാധിതരുടെ ആവശ്യം: പത്ത് സെൻറ് ഭൂമിയോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ

സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജിനനുസരിച്ച്, ഏഴ് സെൻറ് ഭൂമിയും വീടും ടൗൺഷിപ്പിൽ നൽകാനാണ് തീരുമാനം. താൽപര്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ ദുരന്തബാധിതർ സ്വീകരിക്കില്ലെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. പുനരധിവാസത്തിന് പത്ത് സെൻറ് ഭൂമിയോ വീടുമായോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ വേണമെന്നതാണ് അവരുടെ ആവശ്യം. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിൽ, അവർ സമ്മതപത്രം ഒപ്പിടില്ലെന്ന് കളക്ടറുടെ യോഗത്തിൽ ഉറപ്പിച്ചു.

സമ്മതപത്രം ഒപ്പിടുന്നവർ പോലും അതിൽ അവരുടെ ആവശ്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തുമെന്നും ജനശബ്ദം ഭാരവാഹികൾ വ്യക്തമാക്കി. ഇന്നലെ കളക്ടർ ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 125 ദുരന്തബാധിതരുടെ യോഗം വിളിച്ചെങ്കിലും 13 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. അതിൽ, ഒരാൾ മാത്രം 15 ലക്ഷം രൂപ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.സമ്മതപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 24 ആയിരിക്കും.

In Wayanad, landslide-affected victims refuse to sign consent forms, demanding 10 cents of land or ₹40 lakh compensation. Out of 89 victims who attended the collector’s meeting, only 8 submitted the forms. The final beneficiary list will be published on April 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  10 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  10 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  10 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  11 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  11 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  11 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  11 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  11 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  11 days ago