HOME
DETAILS

യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert

  
Web Desk
March 12, 2025 | 3:26 PM

UAE Weather Alert Light Rain Expected Tomorrow

ദുബൈ: അബൂദബിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ ചെറിയ മഴ അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റിയോറോളജി (NCM) റിപ്പോർട്ട് ചെയ്തു. അൽ അജ്ബാൻ, അഷ്‌ആബ്, അൽ ഫലാഹ് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്.

ദുബൈയിൽ, ഇന്ന് രാവിലെ സൈഗ് അൽ സലം മേഖലയിലും ചെറിയ മഴ അനുഭവപ്പെട്ടു. അതേസമയം, ഉച്ചയോടെ ദുബൈയിൽ ഭാഗികമായി മേഘാവൃതമായതും തെളിഞ്ഞതുമായ കാലാവസ്ഥ അനുഭവപ്പെട്ടു. അതേസമയം storm_ae എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് അബൂദബിയിലെ ഒരു റോഡിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ പങ്കുവച്ചു.

നാളെ കാലാവസ്ഥ പ്രവചന പ്രകാരം, ആകാശം ഭാഗികമായി മേഘാവൃതമായതോ പൂർണ്ണമായി മേഘാവൃതമായതോ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും, കാറ്റിന്റെ വേഗത 10 മുതൽ 25 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ വേ​ഗത 40 കിലോമീറ്റർ വരെയെത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇത് പൊടിപടലങ്ങൽക്ക് ഇടയാക്കാം.

അറബിക്കടലിൽ കടൽ മിതമായിരിക്കും, എന്നാൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാം. അതേസമയം, ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ അനുഭവപ്പെടും.

 The UAE is expected to experience light rain tomorrow, with a drop in temperature, according to the weather center.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  7 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  7 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  7 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  7 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  7 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  7 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  7 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago