HOME
DETAILS

ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്‍

  
March 13, 2025 | 4:13 PM

Shahi Masjid Route Blocked Latest Updates

ഹോളി: ആയിരത്തിലേറെ പേര്‍ തടങ്കലില്‍, സി.സി.ടി.വി കാമറ, ഡ്രോണ്‍, സായുധ പൊലിസ്.. സംഭലില്‍ ഭീതി സൃഷ്ടിച്ച് പൊലിസിന്റെ യുദ്ധസമാന തയാറെടുപ്പ്; ഷാഹി മസ്ജിദിലേക്കുള്ള റോഡുകള്‍ അടച്ചു 

ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ആക്രമണസാധ്യത മുന്നില്‍ക്കണ്ട് സംഭലില്‍ പ്രദേശവാസികളിലാകെ ഭീതി സൃഷ്ടിച്ച് യുദ്ധസമാന തയാറെടുപ്പുകളുമായി പൊലിസ്. സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശത്തുനിന്ന് ആയിരത്തിലേറെ പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ സാധാരണയായി ഉപയോഗിക്കുന്ന സി.ആര്‍.പി.സിയുടെ സെക്ഷന്‍ 126, 135 പ്രകാരം 1,015 പേരെ കസ്റ്റഡിയിലെടുത്തതായി സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റ് ഡോ. വന്ദന മിശ്ര പറഞ്ഞു. ഷാഹി മസ്ജിദ് ഉള്‍പ്പെടെ സംഭലിലെ ഒരു ഡസനോളം പള്ളികള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ കൊണ്ട് മൂടിയിട്ടിട്ടുണ്ട്. സംഭലില്‍ സായുധസൈന്യത്തെ നിയോഗിച്ചു. വിവിധ പള്ളികളുടെ നിയന്ത്രണച്ചുമതല താല്‍ക്കാലിക റിസര്‍വ് പൊലിസിനാണ്. 

റമദാനിലെ വെള്ളിയാഴ്ചയും ഹോളിയും ഒന്നിച്ചുവന്നത് കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങളെന്നാണ് അധികൃതര്‍ പറയുന്നത്. പൊലിസും സൈനികരും ഇന്നലെ വൈകിട്ട് നഗരത്തില്‍ മാര്‍ച്ച് ചെയ്തു. പൊലിസിനൊപ്പം പി.എ.സി, ആര്‍.ആര്‍.എഫ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമായി ഉന്നത പൊലില്, സൈനിക ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് കാല്‍നട മാര്‍ച്ച് നടത്തിയത്. പ്രധാനമായും സംഘര്‍ഷസാധ്യതയുള്ളതും ഇരുസമുദായങ്ങള്‍ ഒന്നിച്ചുകഴിയുന്നതുമായ പ്രദേശത്തിലൂടെയാണ് മാര്‍ച്ച് കടന്നുപോയത്. 

സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഡ്രോണ്‍ ക്യാമറകളും സി.സി.ടി.വി ക്യാമറകളും ഉപയോഗിച്ച് പൊലിസ് നിരീക്ഷണം തുടങ്ങി. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. ആരെങ്കിലും സമാധാനാന്തരീക്ഷം നശിപ്പിക്കാന്‍ ശ്രമിക്കുകയോ കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ ചെയ്താല്‍ ഉടന്‍ അറിയിക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. ഷാഹി മസ്ജിദിലേക്കുള്ള രണ്ട് റോഡുകള്‍ മുളം വടികള്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ബാരിക്കേഡുകള്‍ക്ക് സമീപം പൊലിസുകാരെയും അര്‍ധസൈനികരെയും വിന്യസിച്ചു. വരുന്നവരും പോകുന്നവരുമായ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും പൊലിസ് അറിയിച്ചു.

സംഭലിന് പുറത്ത് യു.പിയിലെ മറ്റ് പ്രദേശത്തും പള്ളികള്‍ മറച്ചിട്ടുണ്ട്. സഹാറന്‍പൂരില്‍ മാത്രം 60 ലേറെ പള്ളികളാണ് തുണികളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് മൂടിയത്. മുന്‍കാലങ്ങളില്‍ ഹോളി ആഘോഷത്തിനിടെ പള്ളിക്ക് നേരെ ആക്രമണമുണ്ടാകുകയോ ആക്രമണസാധ്യത നിലനില്‍ക്കുകയോ ചെയ്യുന്ന പ്രദേശത്തെ പള്ളികളാണ് മൂടിയിരിക്കുന്നത്. വിവിധ നിറത്തിലുള്ള ടാര്‍പോളിന്‍ കൊണ്ട് മിനാരം ഉള്‍പ്പെടെ പള്ളി മൂടുകയോ മറക്കുകയോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണ് ഈ വര്‍ഷത്തെ ഹോളിയെ കൂടുതല്‍ വിവാദമാക്കിയത്. ഹോളിദിനത്തിലെ പൊലിസ് നടപടികള്‍ യു.പിയിലെ മുസ്ലിംകളെ ഏറെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

The route leading to Shahi Masjid has been blocked, causing inconvenience to devotees and visitors. Stay tuned for the latest updates on the situation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  21 days ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  21 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  21 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  21 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  21 days ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  21 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  21 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  21 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  21 days ago
No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  21 days ago