HOME
DETAILS
MAL
കൊടിയത്തൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ഡി.പി.സി അംഗീകാരം
backup
September 03 2016 | 21:09 PM
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.
അഞ്ച് ലക്ഷത്തോളം തുകയുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. റോഡ് നവീകരണത്തിന് 1,37,60,870 രൂപയും കാര്‍ഷിക വികസനത്തിന് 35 ലക്ഷവും സേവന മേഖലയില്‍ 1.74 കോടിയും പട്ടികജാതി പട്ടികവര്‍ഗ വികസനത്തിന് 1.26 കോടിയും അടങ്ങിയ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്
പാലിയേറ്റിവ് ,ശൗചാലയ നിര്‍മാണം കാന്‍സര്‍ നിര്‍ണയ ക്യാമ്പ് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ച് ക്ഷീരഗ്രാമം പദ്ധതി ,എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം തുടങ്ങിയവും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."