HOME
DETAILS

ഉപരോധം തുടർന്ന് ഇസ്‌റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്

  
Web Desk
March 14 2025 | 05:03 AM

Gaza Faces Severe Food Shortage as Israels Blockade Continues

ഗസ്സ സിറ്റി: ഒന്നാംഘട്ട വെടിനിർത്തൽ കരാർ കാലാവധി അവസാനിച്ചതോടെ ഗസ്സയ്ക്കുമേൽ ഇസ്‌റാഈൽ ഏർപ്പെടുത്തിയ ഉപരോധം 12 ദിവസം പിന്നിടുമ്പോൾ ഭക്ഷ്യവസ്തുക്കളില്ലാതെ ശൂന്യമായി ഗസ്സയിലെ കടകമ്പോളങ്ങൾ. നിലവിൽ ഗസ്സ മുനമ്പിൽ കഴിയുന്ന ലക്ഷക്കണക്കിന് ഫലസ്തീനികൾ കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ നരകിക്കുകയാണ്. ഇന്ധനം, വൈദ്യുതി, മരുന്നുകൾ എന്നിവ കൂടി സയണിസ്റ്റ് രാജ്യം തടഞ്ഞതോടെ കടുത്ത പട്ടിണി നേരിടുകയാണ് സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ.

അതേസമയം വെടിനിർത്തൽ കരാർ 60 ദിവസം കൂടി നീട്ടുന്നതിനും ഹമാസിന്റെ പിടിയിലുള്ള 10 ഇസ്‌റാഈലി ബന്ദികളെ വിട്ടുകിട്ടുന്നതിനുമായി യു.എസിന്റെ നേതൃത്വത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ചർച്ച പുരോഗമിക്കുകയാണ്. വെടിനിർത്തൽ കരാർ നീട്ടുന്നത് എത്രയും വേഗം നടപ്പാകുന്നതിനും ഗസ്സയിലേക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളുമടക്കമുള്ളവ എത്തുന്നതിനും കാത്തിരിക്കുകയാണ് ഇവിടെയുള്ളവർ.

ALSO READ: 'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു'    ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്


ഗസ്സ ഉപരോധം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലിൽ ബന്ദികളുടെ ബന്ധുക്കളും സമരത്തിലാണ്. ഉപരോധം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനും അപകടത്തിലാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്‌റാഈൽ സേന ആക്രമണം തുടരുകയാണ്.

അതിനിടെ ​ഗസ്സയിൽ ഇസ്റാഈൽ നടത്തിയ അതിക്രൂരതയുടെ കാണാപ്പുറങ്ങള്‌‍ വെളിപെടുത്തുന്ന യു.എൻ റിപ്പോർട്ട് പുറത്തു വന്നു. 

കൃത്യമായ വംശീയ ഉന്മൂലനം തന്നെയായിരുന്നു  ഇസ്റാഈൽ ​ഗസ്സയിൽ നടപ്പിലാക്കിയതെന്ന് വ്യക്തമായി വിളിച്ചു പറയുന്ന റിപ്പോർട്ടാണ് പുറത്തു വന്നത്. ഫലസ്തീനിലെ  ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളെക്കുറിച്ച് യു.എന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ  തയ്യാറാക്കി യുഎൻ മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ സമർപ്പിച്ച 49 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപെടുത്തുന്നത്. 

GAZA HUNGER.JPG

അതിക്രൂര യുദ്ധതന്ത്രങ്ങളായിരുന്നു ഇസ്‌റാഈൽ സേന ഗസ്സയിൽ നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  അതിൽ ഐ.വി.എഫ് ക്ലിനിക്കുകൾ പോലുള്ള സൗകര്യങ്ങൾ തെരഞ്ഞു പിടിച്ച് തകർത്തതും ഉൾപെടുന്നു.  പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ചിക്തിസാസൗകര്യങ്ങൾ തകർത്തതു വഴി കൃത്യമായ വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്നും യു.എൻ അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഗർഭിണികൾക്കുള്ള മരുന്നുകളും പ്രസവരക്ഷാ സൗകര്യങ്ങളും ഗസ്സയിലേക്ക് എത്തുന്നത് ബോധപൂർവം തടഞ്ഞും പ്രസവാശുപത്രികൾ തകർത്തും വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്ന് ജനീവ കേന്ദ്രമായ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷൻ തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയിലെ പ്രധാന ഇൻ വിട്രോ ഫെർട്ടിലിറ്റി കേന്ദ്രമായിരുന്ന അൽ ബസ്മ ഐ.വി.എഫ് കേന്ദ്രമുൾപ്പെടെ പ്രസവാശുപത്രികൾ തിരഞ്ഞുപിടിച്ച് തകർക്കുകയായിരുന്നു. 4000 ഭ്രൂണങ്ങളാണ് ഒരു ക്ലിനിക്കിൽ തന്നെ നശിപ്പിക്കപ്പെട്ടത്. അൽ ബസ്മ ഐ.വി.എഫ് കേന്ദ്രം ഹമാസ് സൈനിക കേന്ദ്രമായി ഉപയോഗിച്ചതിന് ഒരു തെളിവുമില്ലെന്നും യു.എൻ അന്വേഷണസംഘം കണ്ടെത്തി. ഫലസ്തീനി കുഞ്ഞുങ്ങളുടെ ജനനം തന്നെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഇത് വംശീയ ഉന്മൂലനത്തിന്റെ പരിധിയിൽ വരുന്നു. ഫലസ്തീനികളുടെ പ്രത്യുൽപാദനക്ഷമത ഇസ്‌റാഈൽ ഇല്ലാതാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

 

 

As the ceasefire ends, Gaza enters its 12th day under Israel's blockade, leaving markets empty and millions without food, water, or medical supplies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തുനായ വീട്ടുവളപ്പിൽ കയറിയത് ഇഷ്ട്ടപ്പെട്ടില്ല; യുവാവ് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  5 days ago
No Image

90 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ ജൈന ക്ഷേത്രം തകര്‍ത്ത് മുംബൈ കോര്‍പ്പറേഷന്‍; നടപടി കോടതിയില്‍ കേസ് പുരോഗമിക്കവെ; പ്രക്ഷോഭവുമായി ജൈനര്‍, വിവാദമായതോടെ സ്ഥലംമാറ്റം

latest
  •  5 days ago
No Image

ട്രംപിന്റെ കാലത്ത് യുഎസിനും ഇറാനുമിടയില്‍ മഞ്ഞുരുകുമോ? രണ്ടാംഘട്ട ചര്‍ച്ചയും വിജയം; ട്രംപിനെ പ്രതിനിധീകരിച്ചത് സുഹൃത്തായ ശതകോടീശ്വരന്‍ സ്റ്റീവ് വിറ്റ്‌കോഫ്

latest
  •  5 days ago
No Image

അദ്ദേഹമാണ് ഫുട്ബോളിനെ മുഴുവനായും മാറ്റിമറിച്ചത്: ലയണൽ മെസി

Football
  •  5 days ago
No Image

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീടിന് തീവെച്ച യുവാവ് വെന്തുമരിച്ചു

Kerala
  •  5 days ago
No Image

വിവാഹ വേദിയിൽ വധുവിന് പകരം വധുവിന്റെ അമ്മ; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി പൊലീസ് സഹായം തേടി

National
  •  5 days ago
No Image

തിരുവനന്തപുരം; പെറ്റി-ക്രിമിനൽ കേസുകൾ തീർക്കാൻ അതിവേഗ ഡ്രൈവ് മേയ് 30 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാം

Kerala
  •  5 days ago
No Image

ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടി; നിബന്ധനകളിൽ ധാരണ, ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ചർച്ചകൾ

National
  •  5 days ago
No Image

തിരുവനന്തപുരത്ത് അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

Kerala
  •  5 days ago
No Image

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

Kerala
  •  5 days ago