HOME
DETAILS

4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും

  
Sabiksabil
March 14 2025 | 06:03 AM

overnment Panel Recommends Closing 4000 Ration Shops Rice Prices to Increase

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനായി ഏകദേശം 4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി ശുപാർശ ചെയ്തു. മുൻഗണനാ വിഭാഗത്തിൽ പെടാത്ത ഗുണഭോക്താക്കൾക്കുള്ള അരിയുടെ വില കിലോഗ്രാമിന് 4 രൂപയിൽ നിന്ന് 6 രൂപയാക്കാനും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെയെന്നും പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രികണമെന്നും ശുപാർശയിലുണ്ട്.

റേഷൻ കട ഉടമകളുടെ കമ്മീഷൻ വർദ്ധിപ്പിക്കാനും ഡീലർമാരുടെ നഷ്ടപരിഹാരം പരിഷ്‌കരിക്കാനും ശുപാർശയുണ്ട്. നിലവിലെ 13,872 റേഷൻ കടകളിൽ നിന്ന് 10,000 കടകൾ മാത്രം പ്രവർത്തനം തുടരുന്ന രീതിയിലേക്ക് ചുരുക്കണമെന്നാണ് നിർദേശം.

2023 ഡിസംബർ മുതൽ ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങൾ. നിലവിൽ റേഷൻ കടകളുടെ എണ്ണം 14,000 കടന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡീലർമാർക്കുള്ള കുറഞ്ഞ കമ്മീഷൻ 18,000 രൂപ ലഭിക്കുന്നതിന് ഒരു കട വിൽപ്പനയുടെ 70% രേഖപ്പെടുത്തണമെന്ന നിബന്ധന നിലവിലുണ്ട്. പ്രതിമാസ വിൽപ്പന 45 ക്വിന്റലിൽ താഴെയായാൽ ഡീലർമാർ ഈ കമ്മീഷൻ അർഹരാകില്ല.

റേഷൻ കാർഡ് ഉടമകൾക്ക് സംസ്ഥാനത്തെ ഏതെങ്കിലും കടയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയുന്ന പോർട്ടബിലിറ്റി സംവിധാനം വന്നതോടെ, നിർദ്ദിഷ്ട കടകളിൽ കാർഡുകളുടെ രജിസ്ട്രേഷന്റെ പ്രാധാന്യം കുറഞ്ഞു. അതിനാൽ, ഓരോ റേഷൻ കടയും കുറഞ്ഞത് 800 കാർഡ് ഉടമകൾക്ക് സേവനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന രീതിയിൽ കടകളുടെ എണ്ണം ക്രമീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  3 days ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  3 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  3 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  3 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  3 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  3 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  3 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  3 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  3 days ago