HOME
DETAILS

കാനഡക്ക് പുതിയ പ്രധാനമന്ത്രി; മാർക് കാർണി സത്യപ്രതിജ്ഞ ചെയതു;

  
Web Desk
March 14, 2025 | 6:35 PM

Mark Carney Sworn in as New Canadian Prime Minister

കാനഡയുടെ 24ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒട്ടാവയിലെ റിഡ്യൂ ഹാളിൽ ഗവർണർ ജനറൽ മേരി സൈമണിന്റെ നേതൃത്വത്തിലായിരുന്നു കാർണിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്, തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജനുവരിയിൽ രാജി പ്രഖ്യാപിച്ച ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായാണ് കാർണി (59) സ്ഥാനമേറ്റത്. അതേസമയം, ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം താൽക്കാലിക പ്രധാനമന്ത്രിയായി തുടർന്നു.

ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുൻ മേധാവി കൂടിയാണ് കാർണി. ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രിയാകും. മെലാനി ജോളി വിദേശകാര്യ മന്ത്രിയായി തുടരും, ഡേവിഡ് മക്ഗിന്റി പൊതു സുരക്ഷാ മന്ത്രിയായി തുടരും. ഹൗസ് ഓഫ് കോമൺസിലോ സെനറ്റിലോ ഒരു ടേം പോലും അംഗത്വമില്ലാതെയാണ് ലിബറൽ പാർട്ടി കാർണിയെ വൻ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. 

Mark Carney has taken the oath of office, succeeding as the new Prime Minister of Canada, marking a significant shift in the country's leadership.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  22 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  22 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  22 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  22 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  22 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  22 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  22 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  22 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  22 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  22 days ago