പരിശീലനം സമാപിച്ചു
തിരുവനന്തപുരം: റോഡപകടങ്ങളില്‍ പ്രഥമശുശ്രൂഷയ്ക്ക് പൊലിസിന്റെ കര്‍മസേനാംഗങ്ങള്‍ക്കുള്ള ജില്ലയിലെ പരിശീലനം തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങള്‍ക്കിരയാവുന്നവരെ എങ്ങനെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കണമെന്ന ശരിയായ അവബോധം സമൂഹത്തില്‍ കൂടുതലായി ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ട്രോമാ കെയര്‍ മെച്ചപ്പെടുത്താനും അപകടമരണം കുറയ്ക്കാനും ഇത് ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബെഹ്‌റ പറഞ്ഞു. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം അധ്യക്ഷനായി. അനന്തപുരി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പത്മശ്രീ ഡോ. എ മാര്‍ത്താണ്ഡന്‍ പിള്ള, നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി ശ്രീദേവി, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷനര്‍ സ്പര്‍ജന്‍ കുമാര്‍, പരിശീലനത്തിന്റെ ചുമതല വഹിക്കുന്ന ഡോ. ഷിജു സ്റ്റാന്‍ലി, നാറ്റ്പാക് കണ്‍സള്‍ട്ടന്റ് റ്റി.വി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."