HOME
DETAILS

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാനുള്ള ദൗത്യം ഊർജിതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  
Web Desk
March 16, 2025 | 3:44 AM

Mission to Capture Tiger in Vandiperiyar Intensifies Prohibitory Orders Issued

 

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. കടുവയുടെ നില ഗുരുതരമായി നിലവിൽ തുടരുകയാണ്. കാലിൽ പരിക്കുള്ളതിനാൽ നടക്കാനും ഇര തേടാനും കഴിയാത്ത അവസ്ഥയിലാണ്. മയക്കുവെടി ഉപയോഗിച്ച് കടുവയെ കീഴടക്കാൻ വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. 

മനുഷ്യ സാമീപ്യം കടുവയെ അക്രമാസക്തമാക്കാൻ ഇടയാക്കുമെന്നതിനാൽ, അപകട സാധ്യത ഒഴിവാക്കാനുള്ള മുൻകരുതലായി ഇന്ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം വാർഡിൽ നിരോധനാജ്ഞ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. വ്യക്തികളുടെ സന്ദർശനവും അനാവശ്യ ഗതാഗതവും നിയന്ത്രിക്കുന്നതിനാണ് ഈ നടപടി

ഇന്ന് രാവിലെ നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ കണ്ട സ്ഥലത്തുനിന്ന് കടുവ മാറിയതായി എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹരിലാൽ പറഞ്ഞു. കടുവ കൂടുതൽ ദൂരം സഞ്ചരിച്ചിട്ടുണ്ടാകില്ലെങ്കിലും, മൂടൽമഞ്ഞ് തെരച്ചിലിന് വെല്ലുവിളിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടുവയുടെ ആരോഗ്യനില ഗുരുതരമാണെന്നും കാലിൽ പരിക്കേറ്റതിനാൽ നടക്കാനോ ഇര തേടാനോ കഴിയാത്ത അവസ്ഥയിലാണെന്നും വനം വകുപ്പ് വ്യക്തമാക്കി. മയക്കുവെടി വെച്ച് പിടികൂടി തേക്കടിയിലേക്ക് മാറ്റി ചികിത്സ നൽകാനാണ് തീരുമാനം. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തുടർചികിത്സ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  21 hours ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  21 hours ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago