HOME
DETAILS

ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ

  
March 16, 2025 | 5:40 PM

India Beat West Indies and won International Masters t20 2025

റായ്പൂർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ടി-20 ലീഗ് കിരീടം സ്വന്തമാക്കി ഇന്ത്യൻ മാസ്റ്റേഴ്സ്. റായ്പൂരിൽ നടന്ന കലാശപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റുകൾക്ക് തകർത്താണ് സച്ചിനും സംഘവും ചാമ്പ്യന്മാരായത്. മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടിയയ്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

ഇന്ത്യൻ നിരയിൽ അമ്പാട്ടി റായ്ഡു അർദ്ധ സെഞ്ച്വറി മികച്ച പ്രകടനമാണ്‌ നടത്തിയത്. 50 പന്തിൽ 74 റൺസാണ് റായ്ഡു നേടിയത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്സ്. സച്ചിൻ 18 പന്തിൽ 25 റൺസും സ്റ്റുവർട്ട് ബിന്നി 8 പന്തിൽ 15 റൺസും ഗുർകീരത് സിംഗ്  12 പന്തിൽ 14 റൺസും യുവരാജ് സിംഗ് 9 പന്തിൽ 11 റൺസും നേടി. 

വെസ്റ്റ് ഇൻഡീസിനായി രവി രാംപോൾ അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 41 പന്തിൽ 57 റൺസാണ് രാംപോൾ നേടിയയ്. അഞ്ചു ഫോറുകളും ഒരു സിക്‌സുമാണ്‌ താരം നേടിയത്. ഡെയ്ൻ സ്മിത്ത് ആറ് ഫോറുകളും ഒരു സിക്‌സും അടക്കം 35 പന്തിൽ 45 റൺസും നേടി മികച്ചു നിന്നു. ഇന്ത്യക്കായി വിനയ്കുമാർ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. നദീം രണ്ട് വിക്കറ്റും പവൻ നെഗി, സ്റ്റുവർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

സെമി ഫൈനലിൽ ഓസ്ട്രേലിയയെ 94 റൺസിന് കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. മറുഭാഗത്ത് ശ്രീലങ്കയെ ആറ് റൺസിന് വീഴ്ത്തിയുമായിരുന്നു വിൻഡീസ് ഫൈനൽ യോഗ്യത ഉറപ്പിച്ചത്. ടൂർണമെന്റിൽ നേരത്തേ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ ഇന്ത്യ തന്നെയാണ് വിജയിച്ചിരുന്നത്. മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  11 hours ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  12 hours ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  12 hours ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  12 hours ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  13 hours ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  13 hours ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  13 hours ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  14 hours ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  14 hours ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 hours ago