
യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു, ദുബൈയില്‍ രേഖപ്പെടുത്തിയത് സര്‍വകാല റെക്കോഡ്; കേരളത്തിലെ വിലയുമായി നേരിയ വ്യത്യാസം | UAE Latest Gold Rate

അബൂദബി: നേരിയ ഇടവേളയ്ക്കും ചാഞ്ചാട്ടത്തിനും ശേഷം യുഎഇയില്‍ സ്വര്‍ണവില കുതിക്കുകയാണ്. യുഎസ് താരിഫ് നയവും ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും ആളുകളെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നതിനാലും സ്വര്‍ണ്ണ വില വീണ്ടും പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്ന് കരകയറാന്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറിയതാണ് പൊടുന്നനെയുള്ള മാറ്റത്തിന് കാരണം. ഇത് യുഎഇയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തിലെ പ്രതിഭാസമാണ്. വെള്ളിയാഴ്ച ഒരു ഔണ്‍സ് (28.3 ഗ്രം) സ്വര്‍ണത്തിന് 3,000 ഡോളറായി (2,60,823 രൂപ) റെക്കോര്‍ഡ് ഉയരം സൃഷ്ടിച്ചിട്ടുണ്ട്.
വാരാന്ത്യത്തില്‍ സ്വര്‍ണ്ണം ഔണ്‍സിന് 2,986.65 ഡോളറില്‍ ആണ് ക്ലോസ് ചെയ്തത്. 0.23 ശതമാനം വര്‍ധനവാണുണ്ടായത്.. ദുബായില്‍ വെള്ളിയാഴ്ചയാണ് സ്വര്‍ണ്ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയത്. ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ യുഎഇയിലെ വിലയുമായി നേരിയ വ്യത്യാസം മാത്രമാണുള്ളത്.
ദുബൈയിലെ വെള്ളിയാഴ്ചത്തെ സ്വര്‍ണവില
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 360.75 ദിര്‍ഹം. (8,539 ഇന്ത്യന്‍ രൂപ)
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 335.75 ദിര്‍ഹം. (7,947.39 ഇന്ത്യന്‍ രൂപ)
21 കാരറ്റ് സ്വര്‍ണം ഗ്രാമിന് 322.0 ദിര്‍ഹം. (7,621.9 ഇന്ത്യന്‍ രൂപ)
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 276.0 ദിര്‍ഹം. (6,533 ഇന്ത്യന്‍ രൂപ)
ഈ ആഴ്ചയില്‍ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 359.5 ദിര്‍ഹം ആയിരുന്നു.
22 കാരറ്റിന് 334.5 ഉം 21 കാരറ്റിന് 320.75 ഉം 18 കാരറ്റിന് 275.0 ഉം ആയിരുന്നു വില.
ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില
- 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 359.50 ദിര്‍ഹം (8,509.57 ഇന്ത്യന്‍ രൂപ)
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 334.50 ദിര്‍ഹം. (7,917.80 ഇന്ത്യന്‍ രൂപ)
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 273.70 ദിര്‍ഹം. (6,478.63 ഇന്ത്യന്‍ രൂപ)
കേരളത്തിലെ സ്വര്‍ണവില
- 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,966 രൂപ
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,219 രൂപ
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,725 രൂപ
യുഎസ് സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ സ്വര്‍ണ്ണത്തോടുള്ള ആകര്‍ഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ടിക്ക്മില്ലിലെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ജോസഫ് ഡാഹ്രിഹ് പറഞ്ഞു. ഈ ആഴ്ച താരിഫുകളില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മദ്യ ഇറക്കുമതിക്ക് 200 ശതമാനം താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കുന്നതിനും സ്വര്‍ണ്ണം പോലുള്ള സുരക്ഷിതമായ ആസ്തികള്‍ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമായി എന്നതാണ് വസ്തുത. ഷാംപെയ്ന്‍, വൈന്‍ പോലുള്ള യൂറോപ്യന്‍ യൂണിയന് ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇതേ നിരീക്ഷണം പെപ്പര്‍സ്റ്റോണിലെ ഗവേഷണ വിദഗ്ധന്‍ അഹമ്മദ് അസീരിയും പങ്കുവച്ചു. ട്രംപിന്റെ പുതിയ നയങ്ങള്‍ യുഎസിനെയും ആഗോള സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയാണ്. ഇത് നിക്ഷേപകരെ വിശ്വസനീയമായ ഒരു സംരക്ഷണ ഉപകരണമായി സ്വര്‍ണ്ണത്തെ കൂടുതലായി ആശ്രയിക്കുന്ന അവസ്ഥയിലെത്തിച്ചു. ഡോളര്‍ വ്യാപാരം 104 ലെവലിനും താഴെയാകുമ്പോള്‍ സ്വര്‍ണ്ണം കൂടുതല്‍ ശക്തി കൂട്ടുന്നു. ഇത് അന്താരാഷ്ട്ര നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നുവെന്നും അസീരി പറഞ്ഞു.
After a brief volatility, gold prices are on the rise in UAE. Traders say that gold prices are likely to hit new record highs again as US tariff policy and geopolitical developments around the world have made people turn to gold as a safe haven. The sudden change is due to investors turning to safe havens to escape the economic uncertainty caused by US President Donald Trump's tariff war. This is a global phenomenon, not just in the UAE but also in India. On Friday, gold hit a record high of $3,000 (Rs 2,60,823) per ounce (28.3 grams).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 2 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 2 days ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 2 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 2 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 2 days ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 2 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 2 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago