HOME
DETAILS

വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും 

  
Farzana
March 17 2025 | 07:03 AM

A tiger was drugged after it entered the residential area of Grampi in Vandiperiyar Idukki

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഗ്രാമ്പിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ചികിത്സക്കായി കടുവയെ തേക്കടിയിലെ വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടു പോവും. ഡ്രോണ്‍ പരിശോധനയിലാണ് കടുവ ലയത്തിന് സമീപമുള്ളതായി കണ്ടത്. പിന്നീട് വെറ്റനറി ഡോ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കടുവ തോട്ടം തൊഴിലാളികളുടെ വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു.  വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിലെ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്. 

കഴിഞ്ഞ ദിവസമാണ് ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ കടുവയെ കണ്ടത്.  പിന്നീട് ഇന്നലെ രാവിലെ മുതല്‍ കടുവയെ കാണാതായി. 

കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടിക്കുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. കടുവ അവശനിലയിലാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മയക്കുവെടി വച്ചാല്‍ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ലെന്ന നിഗമനത്തിലാണ് കൂടുവച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പക്ഷേ ഇതുവരെയായിട്ടും ഇതില്‍ പുരോഗതിയില്ല. ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുത്ത് മയക്കുവെടി വച്ച് പിടിക്കാനുള്ള ഉത്തരവ് നല്‍കിയത്. വന്യജീവിയെ രക്ഷിക്കുകയും മനുഷ്യനെ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള രണ്ട് ദൗത്യങ്ങളാണ് വനംവകുപ്പിന് മുന്നിലുള്ളത്. ഈ രണ്ട് ദൗത്യങ്ങള്‍ ഒരേസമയം ഏറ്റെടുക്കുമ്പോള്‍ വലിയ മാനസിക സംഘര്‍ഷമുണ്ട്. പക്ഷേ അതൊക്കെ മാറ്റിവച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദൗത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  37 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago