HOME
DETAILS

അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്

  
Ajay
March 17 2025 | 17:03 PM

Womans photo used in advertisement without permission High Court issues notice to Centre and states

മുംബൈ: അനുമതിയില്ലാതെ സർക്കാർ പരസ്യങ്ങളിൽ സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വാണിജ്യ ചൂഷണമാണെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സോഷ്യൽ മീഡിയ യുഗത്തിൽ ഇതൊരു ഗുരുതര പ്രശ്‌നമാണെന്നും കോടതി നിരീക്ഷിച്ചു.

നമ്രത അങ്കുഷ് കവാലെ എന്ന സ്ത്രീ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് ജി.എസ്. കുൽക്കർണി, അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഹർജിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാന സർക്കാരുകൾക്കും തെലങ്കാന കോൺഗ്രസിനും യു.എസ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്കുമെതിരെ കോടതി നോട്ടീസ് അയച്ചു. കേസ് മാർച്ച് 24ലേക്ക് മാറ്റി.

ഹർജിക്കാരിയുടെ ആരോപണമനുസരിച്ച് പ്രാദേശിക ഫോട്ടോഗ്രാഫറായ ടുകാറാം കർവെ തന്റെ ഫോട്ടോ പകർത്തി ഷട്ടർ‌സ്റ്റോക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു. തുടർന്ന്, ഇത് അനുമതിയില്ലാതെ വിവിധ സർക്കാർ-സ്വകാര്യ പരസ്യങ്ങളിൽ ഉപയോഗിച്ചതായാണ് ആരോപണം.

ഹർജിയിൽ ഉന്നയിച്ച പ്രശ്‌നങ്ങൾ ഇലക്ട്രോണിക് മീഡിയയും സോഷ്യൽ പ്ലാറ്റ്ഫോംസും ഉൾക്കൊള്ളുന്നുവെന്നും ഇത് പ്രഥമദൃഷ്ട്യാ ഫോട്ടോയുടെ വാണിജ്യ ചൂഷണമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാർട്ടികളും സർക്കാർ സ്ഥാപനങ്ങളും അവരുടെ പരസ്യങ്ങൾക്കായി സ്ത്രീകളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരായ സുപ്രധാന ചോദ്യമാണ് ഈ കേസ് ഉയർത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Bombay High Court has issued notices to the Centre and four state governments over the unauthorized use of a woman’s photo in government advertisements. The court observed that using images without consent amounts to commercial exploitation, especially in the digital age. The case has been adjourned to March 24.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  3 hours ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  3 hours ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  4 hours ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  4 hours ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  4 hours ago